Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പെരിമെനോപോസ് കാലത്തെ ശാരീരിക വെല്ലുവിളികളെക്കുറിച്ച് രഞ്ജിനി ഹരിദാസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രായമാകുമ്പോൾ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും പ്രത്യേകിച്ച് ആർത്തവവിരാമത്തിന് മുന്നോടിയായുള്ള ‘പെരിമെനോപോസ്’ഘട്ടത്തിൽ താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നുപറഞ്ഞ് പ്രിയ അവതാരക രഞ്ജിനി ഹരിദാസ്. ശാരീരിക വേദനകളും ഹോർമോൺ വ്യതിയാനങ്ങളും ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് രഞ്ജിനി പങ്കുവെച്ചത്.

​മുപ്പതുകളിൽ തനിക്ക് വലിയ തോതിലുള്ള ഊർജം അനുഭവപ്പെട്ടിരുന്നുവെന്നും എന്നാൽ 38-40 വയസ്സുകളിലേക്ക് എത്തിയപ്പോൾ ശരീരം വലിയ മാറ്റങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയെന്നും രഞ്ജിനി പറയുന്നു. ആർത്തവം പൂർണ്ണമായും നിലയ്ക്കുന്നതിന് മുൻപുള്ള മാറ്റങ്ങൾ ഇപ്പോൾ തന്നെ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ശരീരത്തിൽ അനുഭവപ്പെടുന്ന അമിതമായ ചൂടാണ് പ്രധാന ബുദ്ധിമുട്ടുകളിലൊന്ന്. മുൻപ് വെയിൽ കായുന്നതും ബീച്ചിൽ പോകുന്നതും ഇഷ്ടപ്പെട്ടിരുന്ന താൻ ഇപ്പോൾ തണുപ്പുള്ള ഇടങ്ങളിലേക്ക് മാത്രമേ യാത്ര പോകാറുള്ളൂവെന്നും താരം വെളിപ്പെടുത്തി.

​കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി ജീവിതം തന്റെ നിയന്ത്രണത്തിലല്ലെന്ന് തോന്നിത്തുടങ്ങിയതായി രഞ്ജിനി പറയുന്നു. “ഒന്നിനും വ്യക്തതയില്ല, ഒന്നിനും തൃപ്തി തോന്നുന്നില്ല. ജോലിയിലെ ആവേശം നഷ്ടപ്പെട്ടു, ശരീരവേദന വർധിച്ചു. ഇതിനെ മറികടക്കാൻ വാട്ടർ ഫാസ്റ്റിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തു നോക്കി. കുറച്ചു കാലത്തേക്ക് അത് ഫലം നൽകിയെങ്കിലും ബുദ്ധിമുട്ടുകൾ വീണ്ടും തുടർന്നു,” രഞ്ജിനി പറഞ്ഞു.

​കഴിഞ്ഞ ആറ് മാസമായി അനുഭവിക്കുന്ന കഠിനമായ തോളുവേദനയെക്കുറിച്ചും രഞ്ജിനി മനസ്സ് തുറന്നു. “കഴിഞ്ഞ 43 വർഷത്തിനിടയിൽ എനിക്കിങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. തോളുകൾ അനക്കാൻ പറ്റാത്ത വേദനയാണ്. ഉറങ്ങാൻ പറ്റുന്നില്ല, ഉണർന്നാൽ വേദനയാണ്. ശരീരത്തിൽ പലയിടത്തും വേദനയുണ്ട്. മനസ്സ് ശരീരത്തേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലാണെങ്കിലും ശാരീരികാവസ്ഥ മോശമാണ്,” താരം കൂട്ടിച്ചേർത്തു.
വർഷങ്ങൾക്ക് മുമ്പ് തന്റെ അമ്മ ശാരീരിക വേദനകളെക്കുറിച്ച് പറഞ്ഞപ്പോൾ താനതിനെ പുച്ഛിച്ചു തള്ളിയിരുന്നുവെന്നും എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അമ്മ അനുഭവിച്ച ബുദ്ധിമുട്ടുകൾ തനിക്ക് മനസ്സിലാകുന്നുണ്ടെന്നും അതിന് അമ്മയോട് ക്ഷമ ചോദിക്കുന്നുവെന്നും രഞ്ജിനി പറഞ്ഞു. പ്രസവത്തിനും കുട്ടികൾക്കും ശേഷം സ്ത്രീകൾ അനുഭവിക്കുന്ന ഹോർമോൺ മാറ്റങ്ങൾ എത്രത്തോളം വലുതാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നു.

​വിവാഹമോ കുട്ടികളോ ഇല്ലാത്ത, നിലവിൽ പ്രണയബന്ധങ്ങളൊന്നുമില്ലാത്ത തനിക്ക് സാങ്കേതികമായി സമ്മർദ്ദങ്ങൾ (Stress) ഒന്നുമില്ലെന്ന് രഞ്ജിനി വ്യക്തമാക്കുന്നു. “ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം മാറി നിന്ന ആളാണ് ഞാൻ. പക്ഷേ ബയോളജിക്കലി വെറുതെ സ്ട്രെസ് വരുന്ന ഘട്ടത്തിലാണ് ഞാനിപ്പോൾ. ഇതിൽ വലിയ ദേഷ്യവും വിഷമവുമുണ്ട്. കൃത്യമായ ഉറക്കവും ഭക്ഷണവും വ്യായാമവും പിന്തുടരുന്നുണ്ട്. ഡോക്ടർമാരെയും കണ്ടു. എന്നിട്ടും ഈ ബുദ്ധിമുട്ടുകൾ മാറുന്നില്ല എന്നതാണ് വലിയ ആശങ്ക,” രഞ്ജിനി ഹരിദാസ് പറഞ്ഞു.പെരിമെനോപോസ് കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒട്ടേറെ സ്ത്രീകൾക്ക് രഞ്ജിനിയുടെ ഈ തുറന്നുപറച്ചിൽ ആശ്വാസമാകുകയാണ്. ഒളിപ്പിച്ചു വെക്കേണ്ട ഒന്നല്ല ശാരീരിക മാറ്റങ്ങളെന്നും അവയെക്കുറിച്ച് സംസാരിക്കണമെന്നുമാണ് രഞ്ജിനിയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ സൂചിപ്പിക്കുന്നത്.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer