Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബാങ്ക് തട്ടിപ്പ് തുകയില്‍ മൂന്നിരട്ടി വര്‍ധനയെന്ന് ആര്‍ബിഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് ബാങ്ക് തട്ടിപ്പുകളില്‍ വൻവർധന. 2025 മാര്‍ച്ചില്‍ ഈ തുക ഏകദേശം മൂന്ന് മടങ്ങ് വര്‍ദ്ധിച്ച് 36,014 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 12,230 കോടി രൂപയായിരുന്നു. തട്ടിപ്പ് തുകയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 23,953 തട്ടിപ്പുകേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ഇത് 36,060 ആയിരുന്നു. ഇതില്‍ തന്നെ സ്വകാര്യ ബാങ്കുകളിലെ തട്ടിപ്പുകള്‍ 59.42 ശതമാനമാണ്.

പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 25,667 കോടി രൂപയുടെ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് ഇത് 9,254 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം 10,072 കോടി രൂപയായിരുന്ന വായ്പാ തട്ടിപ്പ് ഇത്തവണ 33,148 കോടി രൂപയുടേതാണെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. എന്നിരുന്നാലും, കാര്‍ഡ്, ഇന്റര്‍നെറ്റ് തട്ടിപ്പുകള്‍ കഴിഞ്ഞ വര്‍ഷം 1,457 കോടി രൂപയില്‍ നിന്ന് ഏറ്റവും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 520 കോടി രൂപയായി കുറഞ്ഞു. ആകെ തുകയുടെ 28 ശതമാനമാണ് സ്വകാര്യ ബാങ്കുകളില്‍നിന്നും തട്ടിപ്പിനിരയായത്. 2024-25 ല്‍ കാര്‍ഡുകളും ഇന്റര്‍നെറ്റും ഉള്‍പ്പെടുന്ന 13,516 തട്ടിപ്പുകള്‍ ഉണ്ടായി, മുന്‍ വര്‍ഷം ഇത് 29,082 ആയിരുന്നു.

ഡിജിറ്റല്‍ പേയ്മെന്റുകളുടെ (കാര്‍ഡ്/ഇന്റര്‍നെറ്റ്) വിഭാഗത്തിലാണ് പ്രധാനമായും തട്ടിപ്പുകള്‍ നടന്നിട്ടുള്ളതെന്നും, എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമായും വായ്പാ പോര്‍ട്ട്ഫോളിയോയിലാണ് (അഡ്വാന്‍സ്) മൂല്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും കേന്ദ്ര ബാങ്ക് പറഞ്ഞു.

Content: RBI says bank frauds have tripled

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix