Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചെങ്കോട്ട സ്ഫോടനം; മതപണ്ഡിതനും സഹായികളും പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ ഹൽദവാനിയിൽ നിന്ന് മൂന്ന് പേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ബിലാലി പള്ളിയിലെ ഇമാം മുഹമ്മദ് ആസിഫും രണ്ട് സഹായികളുമാണ് പിടിയിലായത്. സ്ഫോടനം നടത്തിയ ഉമർ നബിയുമായി ഫോണിൽ ബന്ധം പുലർത്തിയിരുന്നതായാണ് അന്വേഷണം വ്യക്തമാക്കുന്നത്.

കേസിൽ വിദേശ നയത്തിന്‍റെ തെളിവുകൾ കൂടുതൽ ശക്തമാകുകയാണ്. 2020 മുതൽ ഉകാസ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിദേശത്തിരുന്ന ഭീകരൻ ഉമർ അടക്കമുള്ള പ്രതികളുമായി സ്ഥിരബന്ധം പുലർത്തിയതായി എൻഐഎ കണ്ടെത്തി. പാകിസ്ഥാനും അഫ്ഗാനിസ്ഥാനുമടക്കമുള്ള രാജ്യങ്ങളിലേക്കുള്ള കണ്ണികളുടെ തെളിവുകളും ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധനയിൽ സ്ഥിരീകരിച്ചു.

ദേശീയ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഡ്രോൺ‌വേധ സംവിധാനം സ്ഥാപിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം നടപടികൾ ആരംഭിച്ചു. അതേസമയം, അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer