സ്മാർട്ഫോൺ പ്രേമികൾക്ക് സന്തോഷവാർത്തയുമായി റെഡ്മി . ഇപ്പോഴിതാ വൻ ഡിസ്‌കൗണ്ടിലാണ് ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണിലും ഫ്‌ലിപ്പ്കാര്‍ട്ടിലുമൊക്കെ റെഡ്മി 13C 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത് .റെഡ്മി 13C 5ജിയുടെ 4GB റാം + 128GB സ്റ്റോറേജ് വേരിയന്റ് 10,999 രൂപ പ്രാരംഭ വിലയിലും 6GB+ 128GB മോഡല്‍ 12,499 രൂപയ്ക്കും 8GB+ 256GB മോഡല്‍ 14,499 രൂപയ്ക്കുമാണ് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടത്.
എന്നാലിപ്പോള്‍ അടിസ്ഥാന മോഡല്‍ 9099 രൂപയ്ക്കാണ് . ഒക്ടാകോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6100 പ്ലസ് പ്രൊസസര്‍, 720×1600 പിക്സല്‍ (HD+) റെസലൂഷന്‍, 90 Hz റിഫ്രഷ് റേറ്റ്, 6.74 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്പ്ലേ. ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍, 8GB വരെ റാം, 8GB വരെ വെര്‍ച്വല്‍ റാം, 256GB വരെ യുഎഫ്‌എസ് 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, ഡ്യുവല്‍ റിയര്‍ ക്യാമറ (50 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറ), 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, സൈഡ് മൗണ്ടഡ് ക്വിക്ക് അണ്‍ലോക്ക് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, 18W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5,000mAh ബാറ്ററി എന്നിവ ഫോണിന്റെ ഫീച്ചറുകളാണ്.




