Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാക്കനാട് ജയിലിലെ റീല്‍സ് ചിത്രീകരണം: പരാതി നല്‍കി ജയില്‍ സൂപ്രണ്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കാക്കനാട് ജയിലിലെ റീല്‍സ് ചിത്രീകരണത്തില്‍ പൊലീസില്‍ പരാതി നല്‍കി ജയില്‍ സൂപ്രണ്ട്. അനുമതിയില്ലാതെ ജയിലിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന് പിന്നാലെയാണ് പരാതി നല്‍കിയത്. ഇന്‍ഫോപാര്‍ക്ക് പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.

കാക്കനാട് ജില്ലാ ജയിലില്‍ ജീവനക്കാരന്റെ വിരമിക്കല്‍ പാര്‍ട്ടിയില്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ ജയിലിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തി റീല്‍ ചിത്രീകരിച്ചതായാണ് സംഭവം. ജയിലിന് ഉള്ളിലെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെ വിഷയത്തില്‍ രഹസ്യന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകള്‍ ജയിലില്‍ എത്തിയത് വീഴ്ച ആണെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രജിസ്റ്ററില്‍ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയ ശേഷമാണ് ഇവരെ ജയിലിനുള്ളില്‍ പ്രവേശിപ്പിച്ചത് എന്നും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണ് എന്നത് അറിഞ്ഞില്ല എന്നുമാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. വിരമിച്ച ജീവനക്കാരന്റെ ക്ഷണപ്രകാരമാണ് ഇവര്‍ ജയിലില്‍ എത്തിയത് എന്നും ഫോണുകള്‍ ഉള്‍പ്പെടെ ജയിലിനുള്ളില്‍ കൊണ്ടുപോകാന്‍ അനുവദിച്ചിട്ടില്ല എന്നും ജയില്‍ അധികൃതര്‍ പറയുന്നു. വിരമിച്ച ജീവനക്കാരന്റെ കൂടെ ഉണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാകാം പുറത്ത് വന്നത് എന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിന് ജയില്‍ ഡിജിപിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് അപ്രത്യക്ഷമായി

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Advertisement
WhiteswanTV Footer