Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗവേഷകൻ ഡോ. അബ്ദുറഹീം കെ.യെ ആദരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മ്യൂസിയോളജി, പൈതൃക സംരക്ഷണം, അക്കാദമിക് ഗവേഷണം എന്നീ മേഖലകളിൽ ദേശീയ– അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രൊഫ. ഡോ. അബ്ദുറഹീം കെ.യെ ഇന്റഗ്രേറ്റഡ് പ്രൊഫഷണൽസ് ഫോറം (IPF) മലപ്പുറം ജില്ലാ വെസ്റ്റ് റീജിയൻ ആദരിച്ചു. തിരൂരിലെ സബ്ക കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ, അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ മ്യൂസിയോളജി വിഭാഗം ചെയർമാനും തലവനുമായ പ്രൊഫ. ഡോ. അബ്ദുറഹീം കെ.യുടെ 35 വർഷത്തിലധികം നീണ്ട അക്കാദമിക്– ഗവേഷണ സേവനങ്ങൾ പ്രത്യേകമായി അനുസ്മരിച്ചു.

ചടങ്ങിൽ കേരള മുസ്ലീം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ, സെക്കട്രിമാരായ പേരോട് അബ്ദു റഹിമാൻ സക്കാഫി, വണ്ടൂർ അബ്ദു റഹിമാൻ ഫൈസി, എൻ. അലി അബ്ദുള്ള സാഹിബ്, സമസ്ത കേന്ദ്ര മുഷാവറ അംഗം തെന്നല അബു ഹനീഫൽ ഫൈസി, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്കറ്ററി റഹ്മത്തുള്ള സക്കാഫി എളമരം, കേരള മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ അബ്ദുൽ കരീം എന്നിവർ സന്നിഹിതരായിരുന്നു.

ഇന്റഗ്രേറ്റഡ് പ്രൊഫഷണൽസ് ഫോറം മലപ്പുറം വെസ്റ്റ് റീജിയൻ ഡയറക്ടർമാരായ ഷറഫുദ്ദീൻ കൊളപ്പുറം, ഉബൈദ് മാസ്റ്റർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വിദ്യാഭ്യാസ– ഗവേഷണ രംഗത്തെ പ്രഗത്ഭരായ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. മ്യൂസിയോളജി വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിലും സാംസ്കാരിക പൈതൃക സംരക്ഷണ രംഗത്തെ ശാസ്ത്രീയ സമീപനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും പ്രൊഫ. ഡോ. അബ്ദുറഹീം കെ. നൽകിയ സംഭാവനകൾ രാജ്യത്തിന് അഭിമാനകരമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

Recent News

Advertisement
WhiteswanTV Footer