Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കീർത്തി സുരേഷിന്റെ ആക്ഷൻ അവതാരവുമായി ‘റിവോൾവർ റീറ്റ’ – ട്രെയ്‍ലര്‍ മുന്നേറുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയയായ നായികകളിൽ ഒരാളായ കീർത്തി സുരേഷ് പ്രധാന കഥാപാത്രമായി എത്തുന്ന ‘റിവോൾവർ റീറ്റ’ എന്ന ആക്ഷൻ കോമഡി ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്ലർ പുറത്തുവന്നു. റിലീസ് ചെയ്‍ത് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയാവുകയാണ് ട്രെയ്‍ലർ.

ജെ.കെ. ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ് കരുത്തുറ്റ, ധൈര്യശാലിയായ, സ്വഭാവത്തിൽ വൈവിധ്യമാർന്ന ഒരാളായി മാറ്റങ്ങളോടെ എത്തുന്നുവെന്ന് ട്രെയ്‍ലർ വ്യക്തമാക്കുന്നു. ത്രസിപ്പിക്കുന്ന ആക്ഷൻ സീനുകളും ഹാസ്യത്തിന്റെ മേന്മയും ചേർത്ത് അവതരിപ്പിച്ചിരിക്കുന്ന ട്രെയ്‍ലർ, പ്രേക്ഷകർക്ക് ഒരു പുതു അനുഭവം പ്രതീക്ഷിക്കാമെന്ന് സൂചിപ്പിക്കുന്നു.

സാങ്കേതിക സംഘത്തിലെ മികച്ച പ്രകടനം, പശ്ചാത്തല സംഗീതത്തിലെ തീവ്രത, കഥാപാത്രങ്ങളുടെ ശക്തമായ അവതരണം എന്നിവ കൂടി ചേർന്ന്, ‘റിവോൾവർ റീറ്റ’ വർഷത്തിലെ ഏറ്റവും കൗതുകകരമായ റിലീസുകളിലൊന്നാകുമെന്നാണ് സിനിമാപ്രേമികളുടെ പ്രാഥമിക പ്രതികരണങ്ങൾ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അതിൻറെ പൂർണ്ണതയിൽ അവതരിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് ‘മഹാനടി’-യിലൂടെ ഇതിനോടകം തെളിയിച്ച കീർത്തിയ്ക്ക് ‘റിവോൾവർ റിറ്റ’യിലെ ലീഡ് റോൾ കരിയറിൽ ഒരു പുതിയ ദിശ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും നിരൂപകരും.

https://youtu.be/fN2vG0ZfCW8

സൂപ്പർസ്റ്റാർ വിജയ് ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’, ‘മാനാട്’ എന്നീ സിനിമകളുടെ തിരക്കഥ കൈകാര്യം ചെയ്തിട്ടുള്ള ജെ.കെ. ചന്ദ്രുവിന്റെ, സംവിധായകൻ എന്ന നിലയിലുള്ള ആദ്യ ചിത്രം കൂടിയാണ് ‘റിവോൾവർ റിറ്റ’. ചന്ദ്രു തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകനും, ഗായകനും, ഗാനരചയിതാവുമായ ഷോൺ റോൾഡൻ ആണ്. ദിനേശ് ബി. കൃഷ്ണൻ ഛായാഗ്രഹണവും, പ്രവീൺ കെ. എൽ. എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ പ്രൊഡക്ഷനുകളുടെ ബാനറിൽ സുധൻ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന റിവോൾവർ റിറ്റയിൽ, കീർത്തിക്കൊപ്പം രാധിക ശരത്കുമാർ, റെഡിൻ കിംഗ്സ്ലി, മിമി ഗോപി, സെൻട്രയൻ, സൂപ്പർ സുബ്ബരായൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. നവംബർ 28-ന് ലോകമെമ്പാടും ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer