Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

2000 രൂപയുടെ നോട്ടുകൾ; തിരികെയർത്താൻ ഉള്ളത് 6,181 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രണ്ട് വര്‍ഷം മുമ്പ് പിന്‍വലിച്ചിട്ടും 2,000 രൂപയുടെ നോട്ടുകള്‍ മുഴുവനായി തിരികെയെത്തിയിട്ടില്ല. ഇനിയും 6,181 കോടി രൂപ മൂല്യമുള്ള നോട്ടുകൾ തിരികെയെത്താൻ ഉണ്ടെന്നാണ് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023 മെയ് 19നാണ് 2,000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചത്. എന്നാൽ ഈ നോട്ടുകള്‍ക്ക് നിയമപരമായ സാധുതയുണ്ടെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

അതായത് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിന് തടസ്സമില്ല. സാധാരണ ബാങ്ക് ശാഖകളില്‍ 2,000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം 2023 ഒക്ടോബര്‍ ഏഴുവരെയായിരുന്നു. അതേസമയം, ആര്‍ബിഐയുടെ 19 ഇഷ്യു ഓഫീസുകളില്‍ ഈ നോട്ടുകള്‍ ഇപ്പോഴും സ്വീകരിക്കുന്നുണ്ട്. നേരിട്ടോ തപാല്‍ വഴിയോ നോട്ട് കൈമാറാം. ഇന്ത്യാ പോസ്റ്റ് വഴി നോട്ടുകള്‍ അയയ്ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

Content: Rs 2000 notes; Rs 6,181 crore worth of notes to be returned

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix