Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: banking

സ്മാര്‍ട്ട് സേവ് അക്കൗണ്ട് അവതരിപ്പിച്ച് സിഎസ്ബി ബാങ്ക്

കൊച്ചി: കോര്‍ ബാങ്കിംഗ് പ്ലാറ്റ്ഫോമിന്‍റെ വിജയകരമായ നവീകരണത്തിന് ശേഷം ബാങ്കിന്‍റെ ആദ്യ റീട്ടെയില്‍ പദ്ധതിയായ സ്മാര്‍ട്ട് സേവ് അക്കൗണ്ട് സിഎസ്ബി ബാങ്ക് അവതരിപ്പിച്ചു. സേവിംഗ്സ്, കറന്‍റ്, എന്‍ആര്‍ഒ എന്നീ അക്കൗണ്ടുകളില്‍ ഉപയോഗപ്പെടുത്താവുന്ന ഈ പുതിയ പദ്ധതിയിലൂടെ വെറുതെ കിടക്കുന്ന പണത്തിന് കൂടുതല്‍ നേട്ടം ഉറപ്പാക്കുന്നതോടൊപ്പം ആവശ്യാനുസരണം പണം പിന്‍വലിക്കാനുള്ള സൗകര്യവും ഈ പദ്ധതി നല്‍കുന്നു. ‘ഓട്ടോ-സ്വീപ്പ്’ സൗകര്യമാണ് ഈ അക്കൗണ്ടിന്‍റെ പ്രധാന സവിശേഷത. അക്കൗണ്ടിലെ അധിക തുക തനിയെ സ്ഥിരനിക്ഷേപങ്ങളിലേക്ക് മാറ്റാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇത്തരത്തില്‍ […]
Read more

ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം വായ്പയെടുത്തവരുടെ അവകാശമല്ല: സുപ്രീംകോടതി

ന്യൂഡൽഹി: ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയെന്നത് വായ്പയെടുത്തവരുടെ അവകാശമല്ലെന്ന് സുപ്രീംകോടതി. ഒറ്റത്തവണ തീർപ്പാക്കാൻ വായ്പയെടുത്തയാൾക്ക് അർഹതയുണ്ടെങ്കിലും പദ്ധതിയിൽ പറയുന്ന നിബന്ധനകൾ പാലിച്ചിരിക്കണം. അല്ലാത്തപക്ഷം ആനുകൂല്യത്തിന് നിക്ഷിപ്ത അവകാശമില്ലെന്നും തന്യ എനർജി എന്റർപ്രൈസസും എസ്ബിഐയും തമ്മിലുള്ള കേസിൽ ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ബാക്കിനിൽക്കുന്ന വായ്പത്തുകയുടെ അഞ്ചുശതമാനം അടച്ചിരിക്കണമെന്നാണ് ഒറ്റത്തവണ തീർപ്പാക്കലിന് എസ്ബിഐ മുന്നോട്ടുവെച്ച നിബന്ധന. ഇത് പാലിക്കാത്തതിനാൽ സ്ഥാപനത്തിന്റെ അപേക്ഷ എസ്ബിഐ പരിഗണിച്ചില്ല. ഏഴ് വസ്തുക്കൾ ഈടുവെച്ചാണ് തന്യ എനർജി വായ്പയെടുത്തത്. […]
Read more

യുപിഐ ബാലൻസ് ചെക്ക് ചെയ്യാൻ പരിധി

ജൂലൈ മാസം അവസാനിക്കാൻ രണ്ട് ദിവസമാണ് ബാക്കിയുള്ളത്. ഓഗസ്റ്റ് മുതൽ ചില നിർണായക സാമ്പത്തിക മാറ്റങ്ങൾ വരുന്നു.എൻപിസിഐ ഈ മാസം മുതൽ ചില നിബന്ധനകൾ കൊണ്ടു വന്നിട്ടുണ്ട്. യു.പി.ഐ സംവിധാനവുമായി ബന്ധപ്പെട്ട് ചില സുപ്രധാന മാറ്റങ്ങൾ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ദിവസം പരമാവധി 50 തവണ മാത്രമേ ബാങ്ക് ബാലൻസ് പരിശോധിക്കാനാകൂ. ഒരു ദിവസം 25 മൊബൈൽ നമ്പർ ലിങ്ക്ഡ് അക്കൗണ്ട് ചെക്കിങ് മാത്രമേ ഇനി അനുവദിക്കൂവെന്നും ഉണ്ട്. ഇത് കൂടാതെ […]
Read more

2000 രൂപയുടെ നോട്ടുകൾ; തിരികെയർത്താൻ ഉള്ളത് 6,181 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍

രണ്ട് വര്‍ഷം മുമ്പ് പിന്‍വലിച്ചിട്ടും 2,000 രൂപയുടെ നോട്ടുകള്‍ മുഴുവനായി തിരികെയെത്തിയിട്ടില്ല. ഇനിയും 6,181 കോടി രൂപ മൂല്യമുള്ള നോട്ടുകൾ തിരികെയെത്താൻ ഉണ്ടെന്നാണ് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023 മെയ് 19നാണ് 2,000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചത്. എന്നാൽ ഈ നോട്ടുകള്‍ക്ക് നിയമപരമായ സാധുതയുണ്ടെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിന് തടസ്സമില്ല. സാധാരണ ബാങ്ക് ശാഖകളില്‍ 2,000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം 2023 ഒക്ടോബര്‍ ഏഴുവരെയായിരുന്നു. അതേസമയം, ആര്‍ബിഐയുടെ 19 ഇഷ്യു […]
Read more

ജൂണിൽ 12 ബാങ്ക് അവധികൾ: ആർബിഐ കലണ്ടർ പുറത്തിറക്കി

ഡൽഹി: 2025 ജൂണിൽ ആകെ 12 ബാങ്ക് അവധി ദിനങ്ങളുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഇതുസംബന്ധിച്ച് ആർബിഐ കലണ്ടർ പുറത്തിറക്കി. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലെയും ഞായറാഴ്ചകളിലെയും നിർബന്ധിത ആഴ്ചതോറുമുള്ള അവധി ദിനങ്ങളും ബക്രീദ്, രഥയാത്ര തുടങ്ങിയ അവധികളും ഈ മാസം ഉണ്ട്. ജൂൺ 1,6,7,8 ,11,14,15,22,27, 28,29,30 തുടങ്ങിയ ദിവസങ്ങളിലാണ് അവധി. പണമിടപാടുകൾ നടത്തുന്നതിനും, ഡിമാൻഡ് ഡ്രാഫ്റ്റുകൾ സ്വീകരിക്കുന്നതിനും തുടങ്ങി പലവിധ സാമ്പത്തിക ആവശ്യങ്ങൾക്കായി ബാങ്കുകളിൽ പോകേണ്ടിവരും. അതുകൊണ്ട് തന്നെ അവധി ദിനങ്ങൾ അറിയാതിരുന്നാൽ […]
Read more

ആക്‌സിസ് ബാങ്കിന് 26,373 കോടി രൂപയുടെ അറ്റാദായം

കൊച്ചി: ആക്‌സിസ് ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം ആറു ശതമാനം വര്‍ധിച്ച് 26,373 കോടി രൂപയിലെത്തി. ബാങ്കിന്റെ അറ്റ പലിശ വരുമാനവും ആറു ശതമാനം വര്‍ധിച്ച് 13,811 കോടി രൂപയിലെത്തിയിട്ടുണ്ട്. ബാങ്കിന്റെ കറണ്ട്, സേവിങ്‌സ് ബാങ്ക് വിഭാഗത്തില്‍ ത്രൈമാസാടിസ്ഥാനത്തില്‍ പത്തു ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മാര്‍ച്ച് 31-ലെ കണക്കു പ്രകാരം ബാങ്കിന്റെയാകെ നിഷ്‌ക്രിയ ആസ്തികള്‍ 1.28 ശതമാനത്തിലും അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.33 ശതമാനത്തിലുമാണ്. കഴിഞ്ഞ ത്രൈമാസത്തില്‍ ഈ മേഖലയിലെ നിരവധി പുതിയ നീക്കങ്ങള്‍ക്കും ബാങ്ക് […]
Read more

ബാങ്കിങ് നിയമഭേദഗതി ബിൽ നിയമമായി

ന്യൂഡൽഹി: ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെവരെ വെക്കാൻ കഴിയുന്ന ബാങ്കിങ് നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി. നിക്ഷേപകരുടെ താത്‌പര്യം സംരക്ഷിക്കുകയും അതുകൂടാതെ ബാങ്കിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുകയുമാണ് ലക്ഷ്യം. 1934-ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ നിയമം, 1949-ലെ ബാങ്കിങ് റെഗുലേഷൻ നിയമം, 1955-ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാനിയമം, 1970-ലെയും 80-ലെയും ബാങ്കിങ് കമ്പനി ഏറ്റെടുക്കൽ, സ്വത്തുക്കളുടെ കൈമാറ്റം, നിയമങ്ങൾ എന്നിവയിൽ ഭേദഗതിവരുത്തിയുള്ളതാണ് ബിൽ. നിലവിൽ നിക്ഷേപകർക്ക് ബാങ്ക് അക്കൗണ്ടുകളിൽ ഒരാളെയാണ് നോമിനായി ചേർക്കാൻ […]
Read more

ബാങ്ക് ഓഫ് ബറോഡ സച്ചിന്‍ ടെണ്ടുല്‍ക്കറെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ബാങ്കിന്‍റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കറും ബാങ്ക് ഓഫ് ബറോഡയും പങ്കിടുന്ന മികവും വിശ്വാസവും പോലുള്ള അടിസ്ഥാന മൂല്യങ്ങളുടെ ആഴത്തിലുള്ള വിന്യാസം കൂടിയാണ് ഈ തന്ത്രപരമായ പങ്കാളിത്തം. സഹകരണത്തിന്‍റെ ഭാഗമായി സച്ചിനെ മുൻനിർത്തി പ്ലേ ദി മാസ്റ്റര്‍സ്ട്രോക്ക്’ എന്ന പേരില്‍ ആദ്യ ക്യാമ്പയിനിനും ബാങ്ക് ഓഫ് ബറോഡ തുടക്കമിട്ടു. ദശലക്ഷക്കണക്കിന് ആളുകള്‍ വിശ്വസിക്കുന്നതും, നൂറ്റാണ്ടിലേറെ പഴക്കമുള്ളതുമായ ഒരു […]
Read more

2000 രൂപ നോട്ടുകൾ കൈയിലുള്ളവർക്ക് ആർബിഐയുടെ അറിയിപ്പ്

വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരത്തിന്‍റെ 97.87 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. ജൂൺ 28 വരെയുള്ള കണക്ക് പ്രകാരം ഇനി തിരിച്ചെത്താനുള്ളത് 7,581 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ്.രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്നും ആർബിഐ അറിയിച്ചു. കഴിഞ്ഞവർഷം മെയിൽ നോട്ട് പിൻവലിക്കുന്ന ഘട്ടത്തിൽ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്. 2023 ഒക്‌ടോബർ ഏഴ് വരെ രാജ്യത്തുടനീളമുള്ള എല്ലാ ബാങ്ക് ശാഖകളിലും 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റാനോ ഉള്ള ഓപ്ഷൻ […]
Read more
Advertisement
WhiteswanTV Footer