Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

60 കോടി രൂപയുടെ തട്ടിപ്പ് കേസ്: ശിൽപ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തത് 4.5 മണിക്കൂർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയെ നാലരമണിക്കൂർ ചോദ്യം ചെയ്ത് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW). വ്യവസായിയായ ദീപക് കോത്താരിയുടെ പരാതിയിനെ തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായാണ് നടിയെ പോലീസ് വിളിപ്പിച്ചത്. ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെ 2015 മുതൽ 2023 വരെ ബിസിനസ് വികസിപ്പിക്കാനെന്ന പേരിൽ നിക്ഷേപകരിൽ നിന്ന് കോടികൾ സമാഹരിച്ചു. എന്നാല്‍ ഈ പണമടക്കം വ്യാജമായി വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്നതാണ് പ്രധാന ആരോപണം.

തുടക്കത്തിൽ ശിൽപ്പയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര, മറ്റ് അഞ്ചുപേരുമായി ചേർന്ന് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നാരോപിച്ച് പോലീസ് അവരെ ചോദ്യം ചെയ്തിരുന്നു. സെപ്റ്റംബറിൽ രാജ് കുന്ദ്രയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. അടുത്ത റൗണ്ട് ചോദ്യം ചെയ്യലിനായി രാജ് കുന്ദ്രയെ വീണ്ടും വിളിപ്പിക്കുമെന്നും മുംബൈ പോലീസ് അറിയിച്ചു. വ്യവസായി ദീപക് കോത്താരി നൽകിയ പരാതിയിൽ, ശിൽപ്പയും രാജും ചേർന്ന് 60 കോടിയിലധികം രൂപ തട്ടിയെടുത്തുവെന്നും അതിനായി ഗൂഢാലോചന നടത്തിയുവെന്നും പറയുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix