Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സാന്റ്നർക്ക് സീസൺ നഷ്ടമാകും; പകരം കേശവ് മഹാരാജ് മുംബൈയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: തോളിനേറ്റ പരിക്കിനെത്തുടർന്ന് മുംബൈ ഇന്ത്യൻസിന്റെ ന്യൂസിലൻഡ് സ്പിന്നർ മിച്ചൽ സാന്റ്നർക്ക് ഈ സീസൺ നഷ്ടമാകും. ഏപ്രിൽ 23-ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിനിടെ ഫീൽഡ് ചെയ്യുമ്പോഴാണ് സാന്റ്നറുടെ വലതുതോളിന് വീണ്ടും പരിക്കേറ്റത്. പകരക്കാരനായി ദക്ഷിണാഫ്രിക്കൻ ഇടംകൈയ്യൻ സ്പിന്നർ കേശവ് മഹാരാജിനെ മുംബൈ ഇന്ത്യൻസ് ടീമിലെടുത്തു.

ഈ സീസണിൽ ഏപ്രിൽ 4-ന് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടയിലാണ് സാന്റ്നർക്ക് ആദ്യമായി പരിക്കേൽക്കുന്നത്. തുടർന്ന് രാജസ്ഥാൻ റോയൽസിനെതിരായ ഒരു മത്സരം നഷ്ടമായ താരം ആർസിബി, ഗുജറാത്ത് ടീമുകൾക്കെതിരെ കളത്തിലിറങ്ങി തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാൽ സിഎസ്‌കെയ്‌ക്കെതിരായ പോരാട്ടത്തിൽ പരിക്ക് ഗുരുതരമായതോടെ സീസണിൽ നിന്ന് പൂർണ്ണമായി പിന്മാറാൻ നിർബന്ധിതനാവുകയായിരുന്നു. ഈ സീസണിൽ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകൾ സാന്റ്നർ വീഴ്ത്തിയിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer