Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊടും ചൂടും പൊടിക്കാറ്റും; UAEയിൽ താപനില 47 ഡി​ഗ്രിക്ക് മുകളിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: യുഎഇയിൽ വേനൽക്കാലം കൂടുതൽ കടുക്കുന്നു. രാജ്യത്തുടനീളം ചൂട് വൻതോതിൽ വർധിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും കടുത്ത ചൂടും ഒപ്പം പൊടിക്കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ട്. കിഴക്കൻ തീരപ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം. രാജ്യത്ത് താപനില 47°C വരെ ഉയരാൻ സാധ്യതയുണ്ട്. ദുബായിൽ ഉയർന്ന താപനില 43°Cഉം അബൂദബിയിൽ 41°Cഉം രേഖപ്പെടുത്തിയേക്കും. ചില തീരദേശ-ഉൾനാടൻ പ്രദേശങ്ങളിൽ ഹ്യുമിഡിറ്റി 90% വരെ ഉയർന്നേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ചില സമയങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയായി ശക്തിപ്പെടാനും ഇത് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരുന്നതിനും കാരണമായേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമോ മിതമായ രീതിയിലോ ആയിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

Advertisement
WhiteswanTV Footer