Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങി സ്‌കൈറൂട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്ത്യയിൽ സ്വകാര്യ മേഖല വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റായ വിക്രം-I വിക്ഷേപിക്കാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. ഹൈദരാബാദ് ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പായ സ്‌കൈറൂട്ട് എയ്റോസ്പേസാണ് ഈ ചരിത്ര ദൗത്യത്തിന് നേതൃത്വം നൽകുന്നത്.

ജൂലൈ 12 മുതൽ ഓഗസ്റ്റ് 4 വരെയുള്ള വിക്ഷേപണ ജാലകത്തിലാണ് റോക്കറ്റ് വിക്ഷേപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ശ്രീഹരിക്കോട്ടയിലെ ഐ.എസ്.ആർ.ഒയുടെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരിക്കും വിക്ഷേപണം. ‘ആഗമൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണ ശ്രമമായി മാറും.

ദൗത്യം വിജയിച്ചാൽ സ്‌പേസ്എക്‌സ്, ബ്ലൂ ഒറിജിൻ, റോക്കറ്റ് ലാബ് തുടങ്ങിയ ലോകത്തെ പ്രമുഖ സ്വകാര്യ ബഹിരാകാശ കമ്പനികളുടെ നിരയിലേക്ക് സ്‌കൈറൂട്ടും ഇടംപിടിക്കും. ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് പുതിയ വഴിത്തിരിവാകുന്ന നേട്ടമായാണ് ഈ വിക്ഷേപണത്തെ വിദഗ്ധർ വിലയിരുത്തുന്നത്.

ഏഴ് ഘട്ടങ്ങളുള്ള വിക്രം-I ഒരു എഞ്ചിനീയറിങ് പ്രദർശന ദൗത്യമായിരിക്കും. വാണിജ്യ ഉപഗ്രഹങ്ങൾക്ക് പകരം ടെസ്റ്റ് പേലോഡുകളാണ് ഈ ദൗത്യത്തിൽ ഉപയോഗിക്കുക. യഥാർഥ വിക്ഷേപണ സാഹചര്യങ്ങളിൽ റോക്കറ്റിന്റെ പ്രകടനം വിലയിരുത്തുകയാണ് പ്രധാന ലക്ഷ്യം.

ലോകത്തെ എല്ലാ പുതിയ വിക്ഷേപണ വാഹനങ്ങളെയും പോലെ വിക്രം-Iയും വാണിജ്യ സേവനത്തിനുമുമ്പ് നിരവധി പരീക്ഷണങ്ങളും സാങ്കേതിക പരിശോധനകളും വിജയകരമായി പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി കമ്പനി 24 മണിക്കൂറും പ്രവർത്തിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

ഇന്ത്യയുടെ ബഹിരാകാശ മേഖലയ്ക്ക് എന്തുകൊണ്ട് നിർണായകം?

2020-ലാണ് ഇന്ത്യ സ്വകാര്യ കമ്പനികൾക്കായി ബഹിരാകാശ മേഖല തുറന്നുകൊടുത്തത്. തുടർന്ന് നിരവധി സ്റ്റാർട്ടപ്പുകൾ റോക്കറ്റ് എൻജിനുകൾ, ഉപഗ്രഹങ്ങൾ, പ്രൊപ്പൽഷൻ സംവിധാനങ്ങൾ തുടങ്ങിയവ വികസിപ്പിച്ചെങ്കിലും, സ്വകാര്യമായി വികസിപ്പിച്ച ഒരു റോക്കറ്റ് ഭ്രമണപഥത്തിലെത്തിക്കാൻ നടത്തുന്ന ആദ്യ ശ്രമമാണിത്.

ഐ.എസ്.ആർ.ഒയ്ക്കും ഗുണം

നിലവിൽ ഐ.എസ്.ആർ.ഒ സർക്കാർ ദൗത്യങ്ങൾക്കും ദേശീയ സുരക്ഷാ ആവശ്യങ്ങൾക്കുമാണ് മുൻഗണന നൽകുന്നത്. ഇതുമൂലം ചെറിയ ഉപഗ്രഹ നിർമാതാക്കൾക്ക് വിക്ഷേപണത്തിനായി ദീർഘകാലം കാത്തിരിക്കേണ്ട സാഹചര്യമുണ്ട്.

വിക്രം-I പോലുള്ള സ്വകാര്യ വിക്ഷേപണ സംവിധാനങ്ങൾ യാഥാർഥ്യമായാൽ ചെറിയ ഉപഗ്രഹങ്ങൾ വേഗത്തിൽ ഭ്രമണപഥത്തിലെത്തിക്കാൻ സാധിക്കും. ഇതോടെ ഐ.എസ്.ആർ.ഒയ്ക്ക് ഗഗൻയാൻ പോലുള്ള വലിയ ദേശീയ ദൗത്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, സ്വകാര്യ മേഖല വാണിജ്യ ബഹിരാകാശ ദൗത്യങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനും അവസരമൊരുങ്ങും.

Advertisement
WhiteswanTV Footer