വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത ചടങ്ങിനിടെ അക്രമി വെടിയുതിർത്തു. ശനിയാഴ്ച രാത്രി വാഷിംഗ്ടൺ ഹിൽട്ടൺ ഹാളിൽ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച അത്താഴവിരുന്നിനിടെയായിരുന്നു സംഭവം.
വെടിയൊച്ചകൾ മുഴങ്ങിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രസിഡന്റിനെയും പ്രഥമ വനിത മെലാനിയയെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഏകദേശം എട്ട് തവണ വെടിയുതിർത്തതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി വിവരം ലഭിച്ചിട്ടില്ല.
വെടിവെപ്പിനെ തുടർന്ന് വേദിയിലുണ്ടായിരുന്നവരിൽ വലിയ ഭീതിയും പരിഭ്രാന്തിയും പടർന്നു. അക്രമിയെ പിന്നീട് കസ്റ്റഡിയിൽ എടുത്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സുരക്ഷാ സംഘങ്ങൾ ട്രംപിനെ വളഞ്ഞ് ഉടൻ തന്നെ വേദിയിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.




