Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: വാക്കുതർക്കത്തിനിടെ മകൻ അമ്മയെ കൊലപ്പെടുത്തി. കൊളക്കാട് മഠത്തിപറമ്പിൽ ഗീതയാണ് (50) കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നാലെ മകൻ ക്രിസ്റ്റി (25) കേളകം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്നലെ രാത്രി ഏകദേശം ഒമ്പത് മണിയോടെ കണ്ണൂർ കേളകം കണിച്ചാറിലാണ് സംഭവം നടന്നത്.

വീട്ടിലെ കിടപ്പുമുറിയിൽ വെച്ച് ക്രിസ്റ്റി തന്റെ അമ്മ ഗീതമ്മയെ ആക്രമിച്ചതായാണ് പൊലീസ് പറയുന്നത്. ബെംഗളൂരുവിൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റി ലഹരിക്ക് അടിമയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

ഗീതയുമായുള്ള വാക്കുതർക്കത്തിനൊടുവിൽ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേളകത്ത് ‘മൊണാലിസ’ എന്ന പേരിൽ ​ഗീത ബ്യൂട്ടി പാർലർ നടത്തുന്നുണ്ട്.ഗീതയുടെ മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix