ഗൾഫിലെ എസ്എസ്എൽസി- പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് മാറ്റിവച്ച ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കാൻ തീരുമാനം. സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് നടപടി, പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും. എസ്എസ്എൽസിക്ക് ശരാശരി മാർക്ക് പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓണം, ക്രിസ്മസ് പരീക്ഷയുടെ ശരാശരി മാർക്കായിരിക്കും പരിഗണിക്കുക. പ്ലസ് ടുവിന് പ്ലസ് വണ്ണിലെ മാർക്ക് ആയിരിക്കും പരിഗണിക്കുക. പ്ലസ് ടുക്കാർക്ക് ബോണസ് മാർക്കും നൽകും. മാർക്ക് പരിഗണിച്ച് സർട്ടിഫിക്കറ്റും നൽകും. ഇനി കൃത്യസമയത്ത് പരീക്ഷ നടത്താൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. വിദ്യാഭ്യാസ മന്ത്രിയുടെ […]
Read more