Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: A K Shashindran

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ “രാഷ്ട്രീയ വനവാസം” പ്രസ്താവനയെ പരിഹസിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ. സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് ശശീന്ദ്രൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് സതീശൻ നേരത്തെ പറഞ്ഞിരുന്നു. ആ വെല്ലുവിളി ഏറ്റെടുത്തതാണെന്നും ഉറപ്പായും പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, തിരഞ്ഞെടുപ്പിൽ എലത്തൂർ മണ്ഡലത്തിൽ വിജയം ഉറപ്പാണെന്നും ശശീന്ദ്രൻ പറഞ്ഞു. എൽഡിഎഫ് ഭരണം തുടരുമെന്നും ഉയർന്ന പോളിംഗ് സർക്കാരിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read more

എ.കെ ശശീന്ദ്രൻ മത്സരിക്കുന്നതിൽ എൻസിപിയിൽ എതിർപ്പ്

തിരുവനന്തപുരം: എലത്തൂരിൽ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്ന എ.കെ.ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിനെതിരെ എൻസിപിയിൽ എതിർപ്പ്. നേതൃയോഗത്തിലും ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ അതൃപ്തി അറിയിച്ച് നേതാക്കൾ രംഗത്തെത്തി. ഇന്നലെ ചേർന്ന പാർലമെന്ററി സമിതിയിൽ 12 പേരിൽ 8 പങ്കെടുത്ത യോഗത്തിൽ രണ്ടുപേർ എ കെ ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിനെതിരെ രംഗത്തുവന്നു. എതിർക്കുന്നവർക്ക് ദേശീയ വർക്കിങ്ങ് പ്രസിഡന്റ് പി.സി ചാക്കോയുടെ പരോക്ഷ പിന്തുണയും ലഭിച്ചിരുന്നു. എലത്തൂരിൽ മന്ത്രി എകെ ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ എൻസിപി യുവജന വിഭാഗവും രംഗത്തെത്തി.
Read more

Recent News

Advertisement
WhiteswanTV Footer