ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളെ തുരത്താനുള്ള ദൗത്യം ഇന്ന് ആരംഭിക്കും
ആറളം: കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്താനുളള ദൗത്യം ഇന്ന് ആരംഭിക്കും. അമ്പതോളം കാട്ടാനകളാണ് മേഖലയിലുളളത്. ഇവയെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തുമെന്ന് കഴിഞ്ഞ ദിവസം വനം മന്ത്രി എ കെ ശശീന്ദ്രൻ ഉറപ്പു നൽകിയിരുന്നു. രണ്ട് സംഘങ്ങളായി തിരിഞ്ഞാകും വനം വകുപ്പിന്‍റെ ദൗത്യം. പ്രദേശത്തെ സോളാർ ഫെൻസിങ് ലൈൻ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാനുളള നടപടികളും എത്രയും വേഗം നടപ്പിലാക്കും. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെളളിയുടെയും ലീലയുടെയും മക്കൾക്ക് നഷ്ടപരിഹാര തുകയിലെ ആദ്യ […]
Read more