Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: aasha workers

ആശാ സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല’; വീണാ ജോർജിനെതിരെ പ്രതിഷേധവുമായി ആശാ പ്രവർത്തകർ

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ആശാ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത്. ‘ആശാ സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രചാരണം നടക്കുന്നത്. ആശാ സമര നേതാവായ എസ് മിനിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്നും, തൊഴിലാളിവിരുദ്ധവും സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിക്കുന്ന സർക്കാരിന് വോട്ട് നൽകരുതെന്നുമാണ് ഇവരുടെ നിലപാട്. തിരുവനന്തപുരത്ത് 266 ദിവസം സമരം നടത്തിയിട്ടും ആവശ്യങ്ങൾ പരിഗണിച്ചില്ലെന്നും മന്ത്രി വഞ്ചിച്ചുവെന്നും പ്രവർത്തകർ ആരോപിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ വേതനം ഇതുവരെ […]
Read more

രാപ്പകൽ സമരം അവസാനിപ്പിക്കാൻ ആശമാർ; പ്രതിഷേധം ഇനി ജില്ലകളിലേക്ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ കഴിഞ്ഞ 266 ദിവസമായി ആശമാർ നടത്തുന്ന രാപ്പകൽ സമരം അവസാനിക്കുന്നു. കേരളപ്പിറവി ദിനത്തിൽ വിജയ പ്രഖ്യാപനം നടത്തുമെന്നാണ് ആശമാർ അറിയിച്ചത്. ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് ആശമാർ പുതിയ തീരുമാനത്തിലെത്തിയിരിക്കുന്നത്. നാളെ സമരപ്രതിജ്ഞാ ദിനമായിരിക്കുമെന്നും കൂടുതൽ സമരരീതിയെക്കുറിച്ചുളള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. വിവിധ ജില്ലകളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനും തീരുമാനിച്ചു. ദീർഘാകാലം നിരാഹാരം കിടന്നും മുടി മുറിച്ചും സെക്രട്ടറിയേ​റ്റിലേക്ക് മാർച്ച് നടത്തിയുമായിരുന്നു തുടക്കത്തിലേ പ്രതിഷേധം. നാളെ 266-ാം ദിവസത്തിലേക്ക് എത്തുമ്പോൾ സമരം […]
Read more

Recent News

Advertisement
WhiteswanTV Footer