Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: aashaworkers strike

സമരം അമ്പതാം ദിവസത്തിലേക്ക്‌; തിങ്കളാഴ്ച മുടി മുറിച്ചുള്ള പ്രതിഷേധം

തിരുവനന്തപുരം: ശമ്പളവർദ്ധനവ് അടക്കമുള്ള ആവശ്യങ്ങൽ ഉന്നയിച്ച് ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാലസമരം അമ്പതാം ദിവസത്തിലേക്ക്. അതേസമയം പ്രവർത്തകർ നടത്തുന്ന നിരാഹാരസമരം പത്താം ദിവസത്തിലെത്തിയിരിക്കുകയാണ്. സമരം അമ്പതു ദിവസം തികയുന്ന തിങ്കളാഴ്ച മുടി മുറിച്ചു പ്രതിഷേധിക്കാനാണ് ആശാവർക്കർമാരുടെ തീരുമാനം. 48-ാം ദിവസമായ ശനിയാഴ്ച എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലടക്കമുള്ള പ്രമുഖർ സമരപ്പന്തൽ സന്ദർശിച്ചു.
Read more

ആശാവർക്കർമാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി

തിരുവനന്തപുരം:സംസ്ഥാന ആരോഗ്യമന്ത്രിയെ കുറ്റം പറയുന്നില്ലെന്നും സര്‍ക്കാരിന്റെ സാമ്പത്തിക പരാധീനതകളെക്കുറിച്ച് തനിക്ക് നന്നായി അറിയാം എന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതുകൊണ്ട് എടുത്തുചാടി സംസ്ഥാനസര്‍ക്കാരിന് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ല. ആശ വര്‍ക്കര്‍മാരുടെ ജീവിതം നേരേയാക്കക്കുകയാണ് വേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു . നേരെത്തെ ആശാവർക്കർമാരുടെ സമരപന്തലിൽ എത്തിയ സുരേഷ് ഗോപി കേന്ദ്രം നല്‍കാനുള്ളതെല്ലാം നല്‍കിയെന്നും പറഞ്ഞിരുന്നു . സിക്കിം സര്‍ക്കാര്‍ മാത്രമാണ് ആശാ വര്‍ക്കര്‍മാരെ തൊഴിലാളി എന്ന ഗണത്തിലേക്ക് മാറ്റിയിട്ടുള്ളൂ. മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം അത് ചെയ്യാം എന്നും ആരോഗ്യമന്ത്രി […]
Read more

സുരേഷ് ഗോപിക്ക് ഡല്‍ഹിയില്‍ ഒരു പണിയുമില്ല: അതാണ് കേരളത്തില്‍ തമ്പടിച്ച് കിടക്കുന്നത്; ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: തങ്ങളുടെ അവകാശങ്ങൾക്കായി സെക്രട്ടറിയേറ്റിൽ രാപകൽ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ ഇടപെട്ട കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ ജോൺ ബ്രിട്ടാസ് എം പി . പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് ഒരു കേന്ദ്ര മന്ത്രി തിരുവനതപുരത്ത് ഇങ്ങനെ തമ്പടിച്ച് കിടക്കുന്നതെന്നും സുരേഷ് ഗോപിക്ക് ഡല്‍ഹിയില്‍ ഒരു പണിയുമില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. കൂടാതെ സുരേഷ് ഗോപി ബിജെപിക്കാര്‍ക്ക് തന്നെ തലവേദനയാണെന്നും , സുരേഷ് ഗോപി പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്ന് ബിജെപിക്കാര്‍ പോലും വിശ്വസിക്കുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേർത്തു. […]
Read more

Recent News

Advertisement
WhiteswanTV Footer