7 കോടിയുടെ നഷ്ടം മുരളി തെളിയിക്കട്ടെ; പ്രതികരിച്ച് അഭിലാഷ് പിള്ള
കൊച്ചി: ‘സുമതി വളവ്’ സിനിമയെച്ചൊല്ലി നിർമാതാവ് മുരളി കുന്നുംപുറത്ത് നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള രംഗത്ത്. ഈ വിവാദം തങ്ങളുടെ ഔദ്യോഗികവും സ്വകാര്യവുമായ ജീവിതത്തെ ബാധിച്ചുതുടങ്ങിയതായി അഭിലാഷ് പറഞ്ഞു. മുരളി കുന്നുംപുറത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ താൻ അദ്ദേഹത്തെ വിളിച്ചപ്പോൾ “അബദ്ധം പറ്റിയതാണ്” എന്ന മറുപടി ലഭിച്ചതായും അഭിലാഷ് വ്യക്തമാക്കി. മുരളിയുമായി സിനിമ ചെയ്യരുതെന്ന് പലരും മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ ബജറ്റ് സംവിധായകനോ തിരക്കഥാകൃത്തോ ഇഷ്ടപ്പെട്ട പോലെ കൂട്ടാൻ കഴിയില്ലെന്നും, മുരളിയെ […]
Read more