‘സ്ത്രീയും പുരുഷനും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ’; കാന്തപുരത്തിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് മന്ത്രി കെ.എ. തുളസി
പാലക്കാട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി മന്ത്രി കെ.എ. തുളസി. എല്ലാവരെയും ചേർത്തുപിടിക്കുന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീയും പുരുഷനും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും ഒന്നിനെ മറ്റൊന്നിൽനിന്ന് മാറ്റിനിർത്താനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകളെയും പെൺകുട്ടികളെയും പൊതുധാരയിലേക്ക് കൊണ്ടുവരിക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് തുളസി പറഞ്ഞു. സ്ത്രീകൾക്കായി പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കാന്തപുരത്തിന്റെ പ്രസ്താവന തള്ളിക്കളയേണ്ടതല്ലേയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തന്റെ അഭിപ്രായം വ്യക്തമാക്കിയതാണെന്നായിരുന്നു […]
Read more







