Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident kerala

കോട്ടയം കോടിമത പാലത്തിന് സമീപം അപകടം: രണ്ടുപേര്‍ മരിച്ചു

കോട്ടയം: കോടിമത പാലത്തിന് സമീപം പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേര്‍ മരിച്ചു. ബലേറോയില്‍ സഞ്ചരിച്ചിരുന്ന കൊല്ലാട് സ്വദേശികളായ ജെയ്‌മോന്‍ (43), അര്‍ജുന്‍ (19) എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ‌അപകടത്തിൽ ഒരാളുടെ നില അതീവഗുരുതരമാണ്. പിക്കപ്പ് വാനിലുണ്ടായിരുന്ന രണ്ടുപേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.
Read more

ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗാലറി തകര്‍ന്നു വീണു ;അപകടത്തില്‍ 52പേര്‍ക്ക് പരിക്കേറ്റു

കൊച്ചി: കോതമംഗലത്ത് അടിവാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗാലറി തകര്‍ന്നു വീണു. അപകടത്തില്‍ 52പേര്‍ക്ക് പരിക്കേറ്റു.അപകടത്തില്‍ സംഘാടക സമിതിക്കെതിരെ പൊലീസ് കേസെടുത്തു. വ്യക്തിഗത സുരക്ഷ അല്ലെങ്കില്‍ ജീവന്‍ അപകടപ്പെടുത്തുന്നത്തിന് എതിരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പോത്താനിക്കാട് പൊലീസ് കേസെടുത്തത്. നാലായിരത്തോളം കാണികള്‍ മത്സരം കാണാന്‍ എത്തിയിരുന്നു. അപകടം നടന്ന സ്ഥലത്ത് ഇപ്പോള്‍ പോത്താനിക്കാട് പോലീസ് പരിശോധന നടത്ത്ി.
Read more

കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരിക്ക് ദാരുണാന്ത്യം

കൊച്ചി: കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം.സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. പുക്കാട്ടുപടി ഭാഗത്തുനിന്ന് വന്ന ബസിലാണ് ടോറസ് ലോറി ഇടിച്ചത്. ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ഉണ്ടായിരുന്നു. അപകടത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടോറസ് ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
Read more

Recent News

Advertisement
WhiteswanTV Footer