Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

ഗൂഗിൾ മാപ് വഴി തെറ്റിച്ചു; പൂർത്തിയാകാത്ത പാലത്തിൽ നിന്ന് വീണു 3 പേർ മരിച്ചു

ബറേലി: ഗൂഗിൾ മാപ് നാവിഗേഷൻ ആപ്പ് ഉപയോഗിച്ച് യാത്ര ചെയ്തിരുന്ന കാർ മറിഞ്ഞ് 3 പേർ മരിച്ചു. ഫരീദ്പൂരിലെ അപൂർണ്ണമായ പാലത്തിൽ നിന്ന് ടാക്സി മറിഞ്ഞാണ് മൂന്ന് ഉത്തർപ്രദേശ് സ്വദേശികൾ മരിച്ചത്. രാത്രി വളരെ വൈകിയാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ ഖൽപൂർ കാർ പൂർത്തിയാകാത്ത പാലത്തിനടിയിൽ കണ്ട ഗ്രാമവാസികൾ പോലീസിൽ അറിയിച്ചു. നാവിഗേഷൻ ആപ്പ് ഉപയോഗിച്ച് ഡാറ്റാഗഞ്ചിൽ നിന്ന് ഖൽപൂർ വഴി ഫരീദ്പൂരിലേക്കുള്ള യാത്രയിൽ രാംഗംഗ നദിക്ക് കുറുകെയുള്ള പാലം അപൂർണ്ണമായിരുന്നു. ഇതായിരുന്നു അപകടത്തിലേക്ക് വഴിവെച്ചത്. മാസങ്ങൾക്കു […]
Read more

‘കാന്താര’ സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു

ബംഗളൂരു: കാന്താര സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ ആറ് പേര്‍ക്കാണ് പരുക്കേറ്റത്. കൊല്ലൂരിനടുത്തുള്ള ജഡ്കലില്‍ വച്ച് ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. 20 പേര്‍ സഞ്ചരിച്ച മിനിബസ് തലകീഴായി മറിയുകയായിരുന്നു. കാന്തരയുടെ രണ്ടാം ഭാഗത്തിലെ ജൂനിയര്‍ ആര്‍ടിസ്റ്റുകളാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read more

നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് മരണം

കണ്ണൂര്‍: നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പിള്ളി തേവലക്കര സ്വദേശി ജെസി എന്നിവരാണ് മരിച്ചത്. 12 പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാടകം കഴിഞ്ഞ് രാത്രി കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകവെയായിരുന്നു അപകടം. മലയാംപടിഎസ് വളവില്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. 14 പേരാണ് അപകടം […]
Read more

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 5 മരണം

പാലക്കാട്: പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കല്ലടിക്കോട് നടന്ന അപകടത്തില്‍ കോങ്ങാട് സ്വദേശികളായ കാര്‍ യാത്രികരാണ് അപകടത്തില്‍പ്പെട്ടത്. കല്ലടിക്കോട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. പാലക്കാട് നിന്നും മണ്ണാര്‍ക്കാടേക്ക് വരികയായിരുന്നു കാറും എതിര്‍ദിശയില്‍ നിന്നും വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്നവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി. തുടര്‍ന്ന് വാഹനം വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറില്‍ മദ്യകുപ്പികള്‍ ഉണ്ടായിരുന്നുവെന്ന് […]
Read more

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍പ്പെട്ട കര്‍ശന നിര്‍ദ്ദേശം; സര്‍ക്കുലര്‍ ഇറക്കി എംവിഡി

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍പ്പെട്ടാല്‍ നടപടി കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ആര്‍ടിഒ, സബ് ആര്‍ടിഒ എന്നിവര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി ഗതാഗത കമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കി. അപകടത്തില്‍പ്പെട്ട വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ അതാത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ അറിയിച്ച് ആ കുറ്റത്തിനുള്ള ചാര്‍ജ് കൂടി ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കണം. അപകടം സംബന്ധിച്ച വിവരം കൃത്യമായി ഇ ഡാര്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് ഇല്ലാതെ അപകടത്തില്‍പ്പെടുന്ന വാഹനം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി […]
Read more

രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥാനാണ്, എനിക്ക് കൊമ്പൊന്നുമില്ല; മാപ്പ് പറഞ്ഞ് നടന്‍ ബൈജു

കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ ക്ഷമ ചോദിച്ച് നടന്‍ ബൈജു സന്തോഷ്. അഹങ്കാരം നിറഞ്ഞ സംസാരമുണ്ടായതായി ആര്‍ക്കെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടെകില്‍ മാപ്പ് ചോദിക്കുന്നതായി നടന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ബൈജു പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചത്. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഞായറാഴ്ച കാവടിയാറില്‍ നിന്ന് വെള്ളയമ്പലത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. വണ്ടിയുടെ ഫ്രന്റ് ടയര്‍ പഞ്ചറായിനിയന്ത്രണം നഷ്ടമാവുകയും ഒരു സ്‌കൂട്ടര്‍ യാത്രികന്റെ ദേഹത്ത് തട്ടുകയും ചെയ്തു. അയാള്‍ക്ക് മുറിവോ ചതവോ ഒന്നും തന്നെ […]
Read more

അത്തോളിക്കടത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 40 പേർക്ക് പരിക്ക്

അത്തോളി : സ്വകാര്യബസ്സുകളുടെ അമിതവേഗതമൂലം കോഴിക്കോട് ജില്ലയിലെ അത്തോളിക്കടത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 40 പേർക്ക് പരിക്ക്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ 20 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും 20 പേരെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അത്തോളിയിലെ കോളിയോട്ട് താഴെയാണ് അപകടമുണ്ടായത്.
Read more

എസ്‌കവേറ്റര്‍ ഇടിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കൊല്‍ക്കത്ത: എസ്‌കവേറ്റര്‍ ഇടിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മരിച്ചു. ദിനേശ് നഗര്‍ ഓട്ടോ സ്റ്റാന്‍ഡിന് സമീപമാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെ തെക്കന്‍ കൊല്‍ക്കത്തയിലെ ബാന്‍സ്‌ദ്രോണി മേഖലയിലാണ് ദാരുണ സംഭവം. ട്യൂഷന്‍ ക്ലാസിലേക്ക് പോകുമ്പോഴാണ് കുട്ടിയെ ജെസിബി ഇടിച്ചത്. നാട്ടുകാര്‍ ഉടനെ ടോളിഗഞ്ചിലെ ബാംഗൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ജെസിബി ഡ്രൈവര്‍ സംഭവ സ്ഥലത്തു നിന്ന് ഓടിപ്പോയി. അപകടമുണ്ടാക്കിയ ജെസിബി പ്രതിഷേധത്തിനിടെ തകര്‍ത്തു. ഏറെ നാളായി അറ്റകുറ്റപ്പണി നടത്താത്ത റോഡിന്റെ ശോചനീയാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ചു.
Read more

പൂനെയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മൂന്ന് മരണം; മരിച്ചവരില്‍ മലയാളിയും

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മൂന്ന് മരണം. ബാവ്ധാന്‍ മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെടുന്നു. വ്യോമസേനയിലെ റിട്ടയേര്‍ഡ് പൈലറ്റും കൊല്ലം കുണ്ടറ സ്വദേശിയുമായ ഗിരീഷ് പിള്ളയാണ് മരിച്ചത്. മറ്റൊരു പൈലറ്റായ പ്രീതം ഭരദ്വാജ്, എഞ്ചിനീയര്‍ പരംജിത്ത് എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റ് രണ്ട് പേര്‍. മൂടല്‍മഞ്ഞാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Read more

കോതമംഗലത്ത് മരം കാറിന് മുകളില്‍ വീണ് ഒരാള്‍ മരിച്ചു

കൊച്ചി:എറണാകുളം കോതമംഗലത്ത് ശക്തമായ മഴയില്‍ മരം കടപുഴകി കാറിന് മുകളിലേക്ക് വീണ് ഒരാള്‍ മരിച്ചു.ഇടുക്കി സ്വദേശി ആശുപത്രി ആവശ്യത്തിന് കൊച്ചിയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.നേര്യമംഗലം വില്ലേജ് വില്ലാഞ്ചിറ ഭാഗത്താണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.വാഹനം വെട്ടിപ്പൊളിച്ചാണ് ആളെ പുറത്തെടുത്തത്.സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ്സിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer