Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: activa honda

സ്കൂട്ടറിൽ ഥാര്‍ ജീപ്പ് ഇടിച്ച് മൂന്നു പേർക്ക് പരുക്ക്

കോഴിക്കോട് : താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്കൂട്ടറിൽ ഥാര്‍ ജീപ്പ് ഇടിച്ച് മൂന്നു പേർക്ക് പരുക്ക്. താമരശ്ശേരി ഭാഗത്തു നിന്നും അടിവാരം ഭാഗത്തേക്കു പോകുകയായിരുന്ന സ്കൂട്ടറിൽ അതേ ദിശയിൽ വന്ന ഥാര്‍ ജീപ്പ് തട്ടിയാണ് അപകടം. അപകടത്തിൽ പെരുമ്പള്ളി സറഫുദ്ധീൻ്റെ ഭാര്യ ജസീന (34), മക്കളായ ഷെൻസ (9), ഷെൽഹ(11) എന്നിവർക്കാണ് പരക്കേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു അപകടം.
Read more

വിപണി കയ്യേറാൻ പ്രതീക്ഷയർപ്പിച്ച് ഹോണ്ട

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയുടെ വലിയൊരു ഭാഗം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ. 2030 ആകുമ്പോഴേക്കും ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ 30 ശതമാനം വിപണി വിഹിതത്തിനായി കമ്പനി വനിതാ ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ ആഗോള ഇരുചക്ര വാഹന വിൽപ്പനയുടെ പകുതി കൈവരിക്കുക എന്ന കമ്പനിയുടെ വലിയ ലക്ഷ്യത്തിന്റെ പ്രധാന ഭാഗമാണിത്. നിലവിൽ വ്യവസായത്തിലെ മൊത്തം വിൽപ്പനയുടെ 10 ശതമാനം മാത്രമുള്ള സ്ത്രീ ഉപഭോക്താക്കളിൽ വലിയ വളർച്ചാ സാധ്യതയാണ് കമ്പനി കാണുന്നതെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix