Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: adimali

അടിമാലി മണ്ണിടിച്ചിൽ ദുരന്തം; ബാധിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ

ഇടുക്കി: അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതരായ 14 കുടുംബങ്ങൾക്ക് കൂടി സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം അനുവദിക്കും. നഷ്ടപരിഹാര പാക്കേജിൽ ഉൾപ്പെടാതെ പോയതിനെ തുടർന്ന് ദുരന്തബാധിതർ ഒരുമാസത്തോളമായി സമരത്തിലായിരുന്നു. ഓണത്തിന് മുമ്പ് നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന സർക്കാർ ഉറപ്പിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 25നാണ് അടിമാലിയിൽ മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ ഒമ്പത് വീടുകൾ പൂർണമായി തകർന്നിരുന്നു. ദേശീയപാത നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി […]
Read more

അടിമാലി അപകടം: സന്ധ്യയുടെ ചികിത്സാച്ചെലവുകള്‍ മമ്മൂട്ടി ഏറ്റെടുത്തു

കൊച്ചി:അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ അടിമാലി നെടുമ്പിളിക്കുടി വീട്ടില്‍ സന്ധ്യ ബിജു(41)വിന്റെ ചികിത്സാച്ചെലവുകള്‍ പൂര്‍ണമായും നടന്‍ മമ്മൂട്ടി ഏറ്റെടുത്തു. ആലുവ രാജഗിരി ആശുപത്രിയിലെ തുടര്‍ ചികിത്സ മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കും. ഗുരുതരമായി പരിക്കേറ്റതിനാല്‍ സന്ധ്യയുടെ കാല്‍മുറിച്ചുമാറ്റേണ്ടിവന്നിരുന്നു. അപകടത്തില്‍ ഭര്‍ത്താവ് ബിജു മരിക്കുകയും ഇടതു കാല്‍മുറിച്ചുമാറ്റുകയും ചെയ്തതോടെ സന്ധ്യയുടെ ജീവിതം പ്രതിസന്ധിയിലായിരുന്നു. മകന്‍ കാന്‍സര്‍ മൂലം കഴിഞ്ഞവര്‍ഷം മരിച്ചു. നഴ്‌സിങ് വിദ്യാര്‍ഥിനിയായ മകള്‍ മാത്രമാണ് ഇനിയുള്ള തുണ. നിസ്സഹായരായ ബന്ധുക്കള്‍ […]
Read more

അടിമാലിയിലെ ബിജുവിന്റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ഇടുക്കി: അടിമാലിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍നടപടികളെന്നാണ് പൊലീസ് പറയുന്നത്. മണ്ണിടിച്ചിലില്‍ വീടിനുള്ളില്‍ കുടുങ്ങിയ നിലയിലാണ് ബിജുവിനെ കണ്ടെത്തിയത്. ഏഴ് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ബിജുവിനെ പുറത്തെത്തിക്കാന്‍ സാധിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിജുവിന്റെ ഭാര്യ സന്ധ്യ പരിക്കുകളേടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂമ്പന്‍പാറ ലക്ഷം വീട് ഉന്നതിയെ, ഏതാണ്ട് പൂര്‍ണമായി തുടച്ചുനീക്കിയ മണ്ണിടിച്ചില്‍. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. […]
Read more

ഇംഗ്ലീഷ് മീഡിയം നിർത്തലാക്കിയ സംഭവം; അടിമാലി ഗവൺമെൻറ് ഹൈസ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം

അടിമാലി: പുതിയ അധ്യയനം വർഷം ആരംഭിക്കുന്ന ഇന്ന് അടിമാലി ഗവൺമെൻറ് ഹൈസ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം. ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയ സംഭവത്തിലാണ് രക്ഷിതാക്കളുടെ പ്രതിഷേധം നടക്കുന്നത്. മുന്നറിയിപ്പില്ലാതെ ഡിവിഷൻ നിർത്തലാക്കിയതിലാണ് രക്ഷിതാക്കൾ പ്രധാന അധ്യാപികയെ ഉപരോധിക്കുന്നത്. വിദ്യാർത്ഥികൾ കുറവുള്ളതിനാൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻനിലനിർത്താൻ സാധിക്കില്ലെന്ന് അധ്യാപകർ വ്യക്തമാക്കി. ആറ് കുട്ടികൾക്ക് വേണ്ടി ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടരാനുള്ള അധ്യാപകരും ഇല്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ഡിവിഷൻ നിർത്തുന്ന കാര്യം അറിയിച്ചത് മെയ് 30 മാത്രമാണെന്ന് രക്ഷിതാക്കൾ പറയുന്നു. […]
Read more

മതിയായ ചികിത്സ ലഭിച്ചില്ല; വൈദ്യുതി പോസ്റ്റിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷിണി

ഇടുക്കി: അടിമാലി താലൂക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിന് മതിയായ ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് യുവാവ് ആത്മഹത്യാ ഭീഷിണി മുഴക്കി. മതിയായ പരിഗണന ലഭിച്ചില്ലെന്നാരോപിച്ച് പൊലീസ് സ്റ്റേഷൻ പരിസരത്തെത്തി 11 കെവി വൈദ്യുത പോസ്റ്റിൽ കയറിയാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. മാമലക്കണ്ടം എളബ്ലാശേരി അരുൺ പ്രകാശ് (30) ആണ് ഇന്നലെ വൈകിട്ട് ആറോടെ പോസ്റ്റിൽ കയറിയത്. 32 അടിയോളം ഉയരത്തിലുള്ള പോസ്റ്റിലാണ് യുവാവ് കയറിയത്. കെഎസ്ഇബി അധികൃതർ ഉടൻ വൈദ്യുതി വിഛേദിച്ചു. അഗ്നിരക്ഷാസേനയെത്തി പോസ്റ്റിനു ചുറ്റും വല വിരിച്ചുകെട്ടി. […]
Read more

Recent News

Advertisement
WhiteswanTV Footer