സാധാരണക്കാരുടെ ആധാർ തട്ടിയെടുക്കും, വ്യാജ അക്കൗണ്ട്
തിരുവനന്തപുരം: ആക്രി വ്യാപാരത്തിന്റെ മറവിലെ നികുതി വെട്ടിപ്പ് കണ്ടെത്തി ഓപ്പറേഷൻ പാം ട്രീ. ദൗത്യത്തിന്റെ നിര്‍ണായക വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അതിഥി തൊഴിലാളികളുടെയും ദരിദ്രരുടെയും ആധാർ വിവരങ്ങൾ വിലയ്ക്ക് വാങ്ങിയാണ് തട്ടിപ്പ്. ഇതുപയോഗിച്ച് വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളുണ്ടാക്കി, വ്യാജ ഇടപാടുകൾ കാട്ടി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പിന് പിന്നിൽ വൻ ശൃഘംലയെന്ന് സ്റ്റേറ്റ് ജിഎസ്ടി വ്യക്തമാക്കി. കൂടതൽ പേരിലേക്ക് അന്വേഷണം നീളും. സ്റ്റീൽ വ്യാപാരികൾക്ക് ആക്രി വിൽക്കുന്ന വൻ ശൃഘംലയാണ് നികുതി വെട്ടിപ്പിന് പിന്നിൽ. […]
Read more