ഗുജറാത്തില്‍ മുന്‍ ആംആദ്മി സ്ഥാനാര്‍ത്ഥി മരിച്ച നിലയില്‍; കൊലപാതമെന്ന് കുടുംബം
അഹമ്മദാബാദ്: ഗുജറാത്തിൽ 23-കാരിയായ യുവതിയെ വാടക ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. രാജ്‌കോട്ടിലെ ഗോണ്ടൽ ക്രോസ്‌റോഡ്സിലെ ഫ്‌ളാറ്റിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ 22-നാണ് സംഭവം നടന്നത്. ജെറ്റ്പൂർ ടൗണിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായിരുന്ന നന്ദിനി ബോസാമിയയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് പ്രാഥമികമായി ആത്മഹത്യയാണെന്നാണ് നിഗമനം ചെയ്തിരിക്കുന്നത്. എന്നാൽ യുവതിയുടെ ലിവ്-ഇൻ പങ്കാളിയായ അസ്ലം ഹുസൈൻ സമയാണ് കൊലപാതകം നടത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇയാൾ വിവാഹിതനാണ്. […]
Read more