അഹമ്മദാബാദ് വിമാനദുരന്തം; തകരാറാകാനുള്ള സാധ്യത പരിശോധിക്കണമെന്ന് എഫ്.ഐ.പി
ന്യൂഡൽഹി: അഹമ്മദാബാദിൽ 260 പേർ മരിച്ച എയർ ഇന്ത്യ വിമാനാപകടത്തിന്റെ കാരണം ഇലക്ട്രിക്കൽ തകരാറാകാമോ എന്ന് പരിശോധിക്കണമെന്ന് പൈലറ്റുമാരുടെ സംഘടനയായ എഫ്.ഐ.പി അന്വേഷണ ഏജൻസിയായ എ.എ.ഐ.ബിയോട് ആവശ്യപ്പെട്ടു. 2025 ജൂൺ 12-ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്കു പുറപ്പെട്ട ബോയിങ് 787-8 വിമാനം ടേക്ക് ഓഫ് സമയത്താണ് തകർന്നുവീണത്. അപകടത്തെ തുടർന്ന് പുറത്ത് വന്ന പ്രാഥമിക റിപ്പോർട്ടിൽ, വിമാനം ഉയരാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ രണ്ട് എൻജിനുകളിലേക്കുള്ള ഇന്ധന വിതരണം നിലച്ചതായി സൂചനയുണ്ട്. കോക്ക്പിറ്റ് ശബ്ദരേഖകളിൽ എൻജിനിലേക്കുള്ള […]
Read more

