വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം; കോതമംഗലത്ത് വയോധിക മരിച്ചു
കൊച്ചി: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോതമംഗലത്ത് 73 കാരിയായ വയോധിക മരിച്ചു. നെല്ലിക്കുഴി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈ മാസം 6-നാണ് വയോധികയ്ക്ക് രോഗലക്ഷണങ്ങൾ ആരംഭിച്ചത്. തുടർന്ന് 8-ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേ ദിവസം തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനിലയിൽ മാറ്റമില്ലാതിരുന്നതിനാൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം വീണ്ടും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വയോധിക തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. കൂടാതെ […]
Read more

