മെഴ്‌സിഡസ് ബെൻസിൻറെ എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ ഇന്ത്യയിൽ അവതരിപ്പിച്ചു
കൊച്ചി: ആഡംബര കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസിൻ്റെ പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയോടുകൂടിയ പുതിയ മെഴ്‌സിഡസ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. എ-ക്ലാസ് ശ്രേണിയിലെ ആദ്യ ഇലക്ട്രിഫൈഡ് എഎംജി മോഡലായ ഈ വാഹനം എഎംജിയുടെ ഉയർന്ന പ്രകടനശേഷിയും പ്ലഗ്-ഇൻ ഹൈബ്രിഡിന്റെ കാര്യക്ഷമതയും ഒരുപോലെ നൽകും. ത്രീ ലിറ്റർ ഇൻ ലൈൻ സിക്സ് സിലിണ്ടർ ടർബോ പെട്രോൾ എൻജിനും 120 കിലോവാട്ട് വൈദ്യുത മോട്ടോറും സംയോജിപ്പിച്ചാണ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ പ്രവർത്തിക്കുന്നത്. […]
Read more






