തിരുവനന്തപുരം ജില്ലാ കളക്ടറായി അഞ്ജു കെ.എസ് ചുമതലയേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി അഞ്ജു കെ.എസ് ചുമതലയേറ്റു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു അഞ്ജു. വിഴിഞ്ഞം പോർട്ട് പദ്ധതിയുടെ പുനരധിവാസ ചുമതലയും പുതിയ കളക്ടർ വഹിക്കും. 2017 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയാണ് അഞ്ജു കെ.എസ്. ഇൻസ്ട്രുമെന്റേഷനിൽ ബി.ടെക് ബിരുദവും പബ്ലിക് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പെരിന്തൽമണ്ണ സബ് കളക്ടർ, ആലപ്പുഴ ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണർ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ.എസ്.ബി.സി.ഡി.സി എം.ഡി, […]
Read more