അനൂപ് ആന്റണി കേന്ദ്രമന്ത്രിയാകുമോ? സുരേന്ദ്രന്റേയും സുരേഷ് ഗോപിയുടേയും ഭാവിയെന്ത്? അഴിച്ചുപണിക്ക് ബിജെപി
അടുത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ഇപ്പോഴേ നീക്കം തുടങ്ങുകയാണ് ബിജെപി. അതിന്റെ ഭാഗമായി കേന്ദ്ര മന്ത്രിസഭയിൽ രണ്ടാഴ്ചയ്ക്കകം അഴിച്ചുപണി നടക്കുമെന്നാണ് സൂചന. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും അഞ്ചുപേർ പുറത്താകുമെന്നുമാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ കസേരകൾക്കും ഇളക്കമുണ്ടാകും. കേന്ദ്രമന്ത്രി ജോർജ് കുര്യനെ മാറ്റിയേക്കുമെന്നും രാജ്യസഭാംഗം സി സദാനന്ദനെ പുതിയ മന്ത്രിയാക്കുമെന്നതുമാണ് പ്രധാന അഭ്യൂഹം. കേരളത്തിൽ നിന്ന് നിലവിൽ രണ്ടുപേരാണ് കേന്ദ്ര മന്ത്രിസഭയിലുള്ളത്. ഇതിൽ സുരേഷ് ഗോപി തുടരുമെന്ന തരത്തിലാണ് ഇപ്പോൾ വരുന്ന സൂചന. […]
Read more

