Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: arest

നെയ്യാറ്റിൻകരയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ കള്ളൻ പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാറനല്ലൂർ സ്വദേശി മണിച്ചൻ എന്ന പ്രശാന്താണ് പിടിയിലായത്. മുള്ളറവിള കല്ലുപാലം ശ്രീകണ്ഠ ശാസ്താ ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം നടന്നത്. വൈകുന്നേരം പൂജാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് കാണിക്കവഞ്ചി തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതി ക്ഷേത്രത്തിലേക്ക് കടക്കുന്നതും പൂട്ട് പൊളിച്ച് പണം മോഷ്ടിച്ച് മടങ്ങുന്നതും വ്യക്തമായി കണ്ടെത്തി. പുലർച്ചെ നാല് മണിയോടെയാണ് […]
Read more

മുച്ചീട്ട് കളിക്കിടെ പോലീസെത്തി, വീടിന് മുകളില്‍ നിന്ന് ചാടി യുവാവിന്റെ കാല്‍ ഒടിഞ്ഞു

കോഴിക്കോട്: മുച്ചീട്ട് കളിക്കിടെ പോലിസിനെ കണ്ട് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ വീടിന്റെ മുകളിൽ നിന്ന് ചാടിയ യുവാവിന്റെ കാല്‍ ഒടിഞ്ഞു. ഏഴ് പേര്‍ അറസ്റ്റില്‍. നരിപ്പറ്റ സ്വദേശി സുരേഷിനാണ് (50) കാലിന് ഗുരുതര പരിക്കേറ്റത്.ബുധനാഴ്ച രാത്രി നരിക്കാട്ടേരിയിലായിരുന്നു സംഭവം. നരിക്കാട്ടേരി സ്വദേശി തിരുവങ്ങോത്ത് ബാബുവിന്റെ വീട്ടില്‍ പണം വെച്ച് മുച്ചീട്ട് കളി നടക്കുന്നതായ വിവരത്തെ തുടര്‍ന്ന് പോലിസെത്തിയപ്പോൾ രക്ഷപ്പെടാനായി സുരേഷ് വീടിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് എടുത്ത് ചാടുകയായിരുന്നു. സാരമായി പരിക്കേറ്റ സുരേഷിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]
Read more

വോട്ട് ചോരി; വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റിയ സംഭവത്തിൽ ആദ്യ അറസ്റ്റ് ബംഗാളിൽ

ബെംഗളൂരു: കർണാടകയിലെ കലബുറഗി ജില്ലയിലെ ആലന്ദ് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യാൻ കൂട്ടത്തോടെ വ്യാജ അപേക്ഷകൾ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ആദ്യ അറസ്റ്റ്. പശ്ചിമ ബംഗാൾ സ്വദേശിയായ ബാപ്പി ആദിയ (27) എന്നയാളെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആലന്ദ് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കാനായി നടന്ന വലിയ തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യമായി നടക്കുന്ന അറസ്റ്റാണിത്. കേസിലെ പണമിടപാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. വ്യാജ അപേക്ഷകൾ നൽകാൻ […]
Read more

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

സുല്‍ത്താന്‍ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്തുവെന്ന കേസില്‍ മുഖ്യ പ്രതി അറസ്റ്റിൽ. തോമാട്ടുചാല്‍ കോട്ടൂര്‍ സ്വദേശി ജിതിന്‍ ജോസഫ് (35) ആണ് പിടിയിലായത്. ബത്തേരിക്കടുത്ത മന്ദംകൊല്ലി ബിവറേജിന് സമീപം ശനിയാഴ്ചയാണ് ഇയാള്‍ കസ്റ്റഡിയിലെടുത്തത്. 2023-ല്‍ കാപ്പ ചുമത്തപ്പെട്ട ഇയാൾ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ബത്തേരി, അമ്പലവയല്‍, കല്‍പ്പറ്റ, താമരശേരി, മീനങ്ങാടി, മേപ്പാടി സ്റ്റേഷനുകളിലും കര്‍ണാടകയിലെ ഹൊസൂര്‍ സ്റ്റേഷനിലും കേസുകളുണ്ട്. കൊലപാതകം, […]
Read more

രഹസ്യ വിവരങ്ങൾ ചോർത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹാക്കർ ജോയൽ വി. ജോസിന്‍റെ സഹായിയും സുഹൃത്തുമായ യുവതി അറസ്റ്റിൽ. അഹമ്മദാബാദ് സ്വദേശിയായ ഹിരാൽ ബെൻ അനൂജ് പട്ടേലാണ് അറസ്റ്റിലായത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കോൾ ഡേറ്റ റിക്കാർഡുകളും ചോർത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പാണ് ഇവർ നടത്തിയത്. കേസിലെ മുഖ്യ പ്രതി അടൂർ സ്വദേശി ജോയൽ റിമാൻഡിലാണ്. കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ ഹിരാൽ ബെൻ അനൂജ് പട്ടേൽ. സ്വകാര്യ വ്യക്തികളുടെ ഡേറ്റാ വിവരങ്ങൾ ചോർത്തിയെടുത്ത് […]
Read more

റെയിൽവെ ട്രാക്ക് പരിശോധിക്കാനെത്തിയ ജീവനക്കാര്‍ക്കുനേരെ കല്ലെറിഞ്ഞു; 2 പേർ പിടിയിൽ

തിരുവനന്തപുരം: ഡ്യൂട്ടിയിലായിരുന്ന റെയിൽവേ ജീവനക്കാർക്കു നേരെ കല്ലെറിഞ്ഞ പ്രതികൾ പിടിയിൽ. പാറശാല കരുമാനൂർ സ്വദേശി പ്രവീൺ(30), മുര്യങ്കര സ്വദേശി സുബീഷ്(21) എന്നിവരാണ് പാറശാല റെയിൽവേ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 10ന് പാറശാല ഇലങ്കം ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് മദ്യപിച്ചെത്തിയ സംഘം ട്രാക്കിൽ പരിശോധന നടത്തുകയായിരുന്ന ജീവനക്കാർക്കുനേരെ കല്ലെറിഞ്ഞത്. പാളത്തിലൂടെ നടന്ന് വന്നതിനാൽ പെട്ടന്നുണ്ടായ ആക്രമണത്തിൽ ജീവനക്കാർക്ക് ഒന്നും ചെയ്യാനായില്ല. ആക്രമണത്തിൽ ഒരാൾക്ക് കാര്യമായ പരിക്കേറ്റിരുന്നു. സംഭവത്തിൽ ജീവനക്കാർ പാറശാല റെയിൽവേ പൊലീസിന് പരാതി നൽകി. തുടര്‍ന്ന് […]
Read more
Advertisement
WhiteswanTV Footer