Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Argentina

മെസ്സിപ്പട റെഡി! കേരളത്തിൽ എത്തുന്ന അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു

കൊച്ചി: നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. ലയണൽ മെസ്സിയാണ് ടീമിന്റെ ക്യാപ്റ്റൻ. ടീമിന്റെ കോച്ചായി ലയണൽ സ്‌കലോണിയും കൊച്ചിയിലെത്തും. ലോകകപ്പ് ജേതാക്കളായ അർജന്റീനയെ കേരളത്തിലെത്തിക്കുന്നതിൽ റിപ്പോർട്ടർ ടിവിയാണ് ചുക്കാൻ പിടിച്ചത്. ഫുട്‌ബോളിനെ അത്രയേറെ ആരാധിക്കുന്ന കേരളത്തിന്റെ മണ്ണിൽ അർജന്റീനയെ പോലെയൊരു ടീമിനെ എത്തിക്കുന്നത് ഇന്ത്യൻ കായിക ചരിത്രത്തിലെ വലിയൊരു അടയാളപ്പെടുത്തലായിരിക്കും. ലയണൽ മെസ്സി, എമിലിയാനോ മാർട്ടിനസ്, അലക്‌സിസ് […]
Read more

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയില്‍

ബ്യൂണസ് അയേഴ്സ്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അര്‍ജന്റീന പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ബ്യൂണസ് അയേഴ്സിലെത്തിയ പ്രധാനമന്ത്രിക്ക് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. മോദിയുടെ അഞ്ച് രാഷ്ട്ര സന്ദര്‍ശനത്തിലെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊര്‍ജ്ജം, വ്യാപാരം, നിക്ഷേപം എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ ഇന്ത്യ-അര്‍ജന്റീന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രസിഡന്റ് മിലിയുമായി മോദി വിപുലമായ ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം […]
Read more

‘മെസി വരും, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ’; മന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്ന കാര്യത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. അടുത്ത ആഴ്ചയോട് കൂടി ഇതുമായി ബന്ധപ്പെട്ട ചർച്ചകളും അറിയിപ്പുകളും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അർജൻ്റീനിയൻ ഫുഡ്ബോൾ മാനേജ്മെൻ്റുമായി സർക്കാർ ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെസ്സിയും കൂട്ടരും കേരളത്തിലേക്ക് വരുമെന്നും ആ കാര്യത്തിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം അടക്കം അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കുമെന്നും അതിന് ബുദ്ധിമുട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയും തിരുവന്തപുരവുമാണ് […]
Read more

ഫിഫ റാങ്കിങ്ങില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി അര്‍ജന്റീന, ബ്രസീല്‍ അഞ്ചാം സ്ഥാനത്ത്

സൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി അര്‍ജന്റീന. ഫ്രാന്‍സിനെ മറികടന്ന് സ്‌പെയിന്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ബ്രസീല്‍ അഞ്ചാം സ്ഥാനത്ത് തന്നെ . ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനും യുറുഗ്വേയ്ക്കുമെതിരെ തുടര്‍ച്ചയായി അര്‍ജന്റീന വിജയങ്ങള്‍ നേടിയിരുന്നു.യുറുഗ്വേയ്ക്കെതിരെ 1-0 ന് വിജയിച്ചതോടെ അര്‍ജന്റീന 2026 ലോകകപ്പിന് യോഗ്യത ഉറപ്പാക്കി, ബ്രസീലിനെ സ്വന്തം മണ്ണില്‍ 4-1 ന് അര്‍ജന്റീന തോല്‍പ്പിച്ചു. ഏപ്രില്‍ മാസത്തോടെ, ഫിഫ ലോക റാങ്കിംഗില്‍ ഒന്നാം നമ്പര്‍ ടീമായി അര്‍ജന്റീന രണ്ട് വര്‍ഷങ്ങള്‍ തികയ്ക്കും . […]
Read more

ഗായകന്‍ ലിയാം പെയിന്‍ മരിച്ച നിലയില്‍

ഗായകന്‍ ലിയാം പെയിനെ മരിച്ച നിലയില്‍ കണ്ടെത്തി. 31 വയസ്സായിരുന്നു. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലുള്ള ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണുമരിച്ച നിലയിലാണ് ലിയാം പെയിനെ കണ്ടെത്തിയിട്ടുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വണ്‍ ഡയറക്ഷന്‍ എന്ന ബ്രിട്ടീഷ് ബോയ് ബാന്‍ഡിലൂടെ പ്രശസ്തനാണ് ലിയാം പെയിന്‍. ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നും ലിയാം പെയിന്‍ എടുത്തുചാടുകയും മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് അവിടെ വെച്ച് തന്നെ മരണപ്പെടുകയും ചെയ്തുവെന്നാണ് ബ്യൂണസ് അയേഴ്സ് പൊലീസ് അറിയിച്ചിരിക്കുന്നത്. ലിയാം പെയിന്‍ ആത്മഹത്യ ചെയ്തതാകമെന്നാണ് […]
Read more

ഫിഫ ഫുട്‌സാലില്‍ ചാമ്പ്യന്മാരായി ബ്രസീല്‍

ഫിഫ ഫുട്സാല്‍ ലോകകപ്പില്‍ ചരിത്രം തീര്‍ത്ത് മഞ്ഞപ്പട. ചിരവൈരികളായ അര്‍ജന്റീനയെ തകര്‍ത്ത് ഫിഫ ഫുട്‌സാല്‍ കിരീടം സ്വന്തമാക്കിചാമ്പ്യന്മാരായി ബ്രസീല്‍. കലാശപ്പോരില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ വിജയം. ഉസ്ബെക്കിസ്താനിലാണ് മത്സരം നടന്നത്. ആറാം തവണയാണ് ബ്രസീല്‍ ഫുട്സാല്‍ ലോകകിരീടം ഉയര്‍ത്തുന്നത്. 1989, 1992, 1996, 2008, 2012 വര്‍ഷങ്ങളിലായിരുന്നു ഇതിനുമുന്‍പ് ഫുട്സാല്‍ ചാമ്പ്യന്മാരായത്. ഫൈനലിന്റെ ആറാം മിനിറ്റില്‍ തന്നെ ബ്രസീല്‍ മുന്നിലെത്തി. മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു ഗോളുകള്‍ പിറന്നത്. ഫെറാവോയിലൂടെയാണ് ബ്രസീല്‍ അര്‍ജന്റീനയ്ക്ക് ആദ്യപ്രഹരം ഏല്‍പ്പിച്ചത്. 38-ാം മിനിറ്റില്‍ […]
Read more
Advertisement
WhiteswanTV Footer