കൂലിയെ ചൊല്ലി തർക്കം; ഒറ്റപ്പാലത്ത് യുവാവിന് വെട്ടേറ്റു
ഒറ്റപ്പാലം: കൂലിയെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ജീവനക്കാരനായ യുവാവിനെ ഉടമ വെട്ടിപരിക്കേൽപ്പിച്ചു. വെട്ടിയ കത്തിയുമായി പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മായന്നൂർ പാലം ജങ്ഷനിലെ പൂക്കടയിലായിരുന്നു സംഭവം. പാലപ്പുറം പല്ലാർമംഗലം സ്വദേശി മുഹമ്മദ് ഫെബിനാണ് വെട്ടേറ്റത്. കഴുത്തിലും തലയിലും നെഞ്ചിലും വെട്ടേറ്റ യുവാവിനെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി പത്തിരിപ്പാല മണൽപ്പറമ്പിൽ സെയ്താലി (48)യാണ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. തിരുവോണ ദിവസം രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം. മായന്നൂർ പാലം കവലയിൽ റോഡിന്റെ തെക്കുഭാഗത്തെ പൂക്കടയിൽവെച്ചാണ് സംഘർഷമുണ്ടായത്. […]
Read more