Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: aryadan muhammed

നിലമ്പൂരിന്റെ ‘ചിത്രമില്ലാത്ത’ പോസ്റ്ററുകളും ആര്യാടൻ തന്ത്രങ്ങളും: ഗോപിനാഥ് ഓർക്കുന്നു

നിലമ്പൂരിന്റെ രാഷ്ട്രീയ ഭൂമികയിൽ ആര്യാടൻ മുഹമ്മദ് എന്ന പേര് വെറുമൊരു ജനപ്രതിനിധിയുടേതല്ല, മറിച്ച് ഒരു ജനതയുടെ ഹൃദയമിടിപ്പറിഞ്ഞ നേതാവിന്റേതായിരുന്നു. പതിനൊന്നു തവണ നിലമ്പൂരിൽനിന്നു നിയമസഭയിലേക്കു മത്സരിച്ച അദ്ദേഹം എട്ടു തവണയും വിജയിച്ചു കയറിയത് ആധുനിക തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെയോ പരസ്യപ്പകിട്ടിന്റെയോ അകമ്പടിയോടെയായിരുന്നില്ല. പകരം, മനുഷ്യർക്കിടയിൽ നേരിട്ടിറങ്ങി പ്രവർത്തിച്ചു നേടിയെടുത്ത അടിയുറച്ച വിശ്വാസത്തിന്റെ കരുത്തിലായിരുന്നു. ഈ നീണ്ട രാഷ്ട്രീയ യാത്രയിൽ ആര്യാടന്റെ നിഴലായി കൂടെയുണ്ടായിരുന്ന എ. ഗോപിനാഥ് പങ്കുവെക്കുന്ന ഓർമകൾ കേരള രാഷ്ട്രീയത്തിലെ അപൂർവമായ ചില പാഠങ്ങളാണ് നമുക്ക് മുന്നിൽ […]
Read more

പിതാവിൻ്റെ ഖബറിടത്തിലെത്തി പൊട്ടിക്കരഞ്ഞ് ആര്യാടൻ ഷൗക്കത്ത്

മലപ്പുറം: ‌‌നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കമായതോടെ പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ ഖബറിടത്തിൽ പൊട്ടിക്കരഞ്ഞ് നിലമ്പൂർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതിന് മുൻപായി പ്രാർത്ഥിക്കാനായാണ് ആര്യാടൻ ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ ഖബറിടത്തിൽ എത്തിയത്. ഖബറിടത്തിൽ എത്തിയ ഷൗക്കത്ത് വികാരാധീധനാകുകയായിരുന്നു. ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ് അടക്കമുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആര്യാടൻ ഷൗക്കത്തിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞാണ് നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ കോൺ​ഗ്രസ് സംസ്ഥാന നേത‍ൃത്വം പ്രഖ്യാപിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer