സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല; നിലമ്പൂരിൽ പ്രചരണത്തിന് ആശമാർ
തിരുവനന്തപുരം: വേതന വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന ആശ വർക്കർമാർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. ഏതെങ്കിലും സ്ഥാനാർത്ഥിയെ അനുകൂലിച്ചുകൊണ്ടല്ല സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് പ്രചാരണത്തിനെത്തുക. ഈ മാസം 12 നാണ് ആശമാർ നിലമ്പൂരിലെത്തുക. ആശാ വര്‍ക്കേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്.മിനിയുടെ നേതൃത്വത്തിൽ വീടുകയറി പ്രചാരണം നടത്തും. ആശാ സമരത്തിന്റെ നാലാം ഘട്ടമായ ‘രാപകൽ സമരയാത്ര’ പത്തനംതിട്ട ജില്ലയിലെത്തി നില്‍ക്കുകയാണ്. ഇതിനിടെയാണ് ആശമാർ പ്രചരണത്തിനായി നിലമ്പൂരിലെത്തുന്നത്. 45 ദിവസം നീണ്ടുനിൽക്കുന്ന സമരയാത്ര […]
Read more