Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

AICC ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; നാടകീയ രം​ഗങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യുഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതോടെ രാജ്യത്ത് പുതിയ വിവാദങ്ങൾക്ക് തുടക്കമായി. എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഇടപെട്ടിട്ടും മുഴുവൻ ആലപിക്കുകയായിരുന്നു. ദേശിയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം ആലപിച്ചാൽ മതി എന്നായിരുന്നു കോൺഗ്രസ് നിലപാട്. അതിന് വിരുദ്ധമായാണ് എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനത്തിൽ നടന്നത്.

കോൺഗ്രസ് ആസ്ഥാനത്ത് വിപുലമായ രീതിയിലാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. സേവാദൾ നേതൃത്വത്തിൽ വന്ദേമാതരം മുഴുവൻ ആലപിക്കുമ്പോൾ തന്നെ നേതാക്കൾ ഇടപെടുന്നുണ്ട്. എന്നാൽ, ഗാനാലാപനം തുടരുകയായിരുന്നു. വന്ദേമാതരം മുഴുവൻ ആലപിക്കേണ്ടതില്ലെന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം എല്ലാ കാലത്തും സ്വീകരിച്ചിരുന്നത്.

ആസ്ഥാനത്ത് നടന്ന ആഘോഷത്തിലാണ് പാർട്ടി നിലപാടിന് ഘടകവിരുദ്ധമായത് സംഭവിച്ചിരിക്കുന്നതെന്ന് വിഷയത്തിന്റെ ഗൌരവം വർധിപ്പിക്കുന്നുണ്ട്. സേവാദൾ ആണ് എഐസിസി ആസ്ഥാനത്തുള്ള സ്വാതന്ത്യദിനാഘോഷത്തിന്റെ നടത്തിപ്പ് ചുമതല സേവാദള്ളിനാണ്. പുതിയ സേവാദൾ ദേശിയ അധ്യക്ഷനായ വി.ബി ശ്രീനിവാസ് ദേശിയ ഗാനാലാപനസമയത്ത് സന്നിഹിതനായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് തന്നെ വന്ദേമാതരത്തിന്റെ ചിലവരികൾ ഒഴിവാക്കണം എന്നായിരുന്നു കോൺഗ്രസ് നിലപാട്. ഒരു വിഭാഗം ആളുകൾക്ക് ആലപിക്കാൻ കഴിയാത്ത ഭാഗം വന്ദേമാതരത്തിൽ ഉണ്ട്. അത് നിർബന്ധമാക്കരുത് എന്നായിരുന്നു കോൺഗ്രസിന്റെ എല്ലാകലത്തും നിലപാട്. കോൺഗ്രസ് നേതാവ് അജയ് മാക്കൻ, സേവാദൾ ദേശിയ അധ്യക്ഷൻ ശ്രീനിവാസ്, രാഹുൽഗാന്ധി, മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി എന്നിവരാണ് ചടങ്ങിൽ സന്നിഹിതരായിരുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer