Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vande mataram

AICC ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; നാടകീയ രം​ഗങ്ങൾ

ന്യുഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതോടെ രാജ്യത്ത് പുതിയ വിവാദങ്ങൾക്ക് തുടക്കമായി. എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഇടപെട്ടിട്ടും മുഴുവൻ ആലപിക്കുകയായിരുന്നു. ദേശിയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം ആലപിച്ചാൽ മതി എന്നായിരുന്നു കോൺഗ്രസ് നിലപാട്. അതിന് വിരുദ്ധമായാണ് എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനത്തിൽ നടന്നത്. കോൺഗ്രസ് ആസ്ഥാനത്ത് വിപുലമായ രീതിയിലാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. സേവാദൾ നേതൃത്വത്തിൽ വന്ദേമാതരം മുഴുവൻ ആലപിക്കുമ്പോൾ തന്നെ നേതാക്കൾ ഇടപെടുന്നുണ്ട്. […]
Read more

സ്വാതന്ത്ര്യദിനം ആഘോഷിച്ച് സംസ്ഥാനം; ദേശീയപതാക ഉയര്‍ത്തി മുഖ്യമന്ത്രി, വന്ദേമാതരം ആലപിച്ചില്ല

തിരുവനന്തപുരം: രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് സംസ്ഥാനം. മുഖ്യമന്ത്രി വി ഡി സതീശൻ തലസ്ഥാനത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി. ദേശീയഗാനത്തിന്റെ അകമ്പടിയോടെയാണ് പതാക ഉയർത്തിയത്. എന്നാൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വന്ദേമാതരം ആലപിച്ചില്ല എന്നത് ശ്രദ്ധേയമായി. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയും നടന്നു. വിവിധ സേനാവിഭാഗങ്ങൾ, എൻസിസി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. ഒരു ദുരന്തമുഖത്തെ അതിജീവിച്ചവരാണ് കടന്നുവരുന്നതെന്നും സർക്കാർ അവരെ ചേർത്ത് […]
Read more

വന്ദേമാതരം മുഴുവനായി പാടാൻ കേരളം, അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ലോക്ഭവൻ, കടുത്ത വിമർശനവുമായി പ്രതിപക്ഷവും; പ്രതിരോധത്തിലായി UDF

സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ വന്ദേമാതരം പൂർണ രൂപത്തിൽ ആലപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവാദം കൊഴുക്കുന്നു. ​​ഗാനം ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചെന്ന തരത്തിലാണ് ആദ്യം വാർത്തകൾ വന്നത്. എന്നാൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി പാടാൻ നിർദേശം നൽകിയിട്ടില്ലെന്ന വിശദീകരണവുമായി ലോക്ഭവൻ രംഗത്തെത്തിയതോടെ വിഷയം കൂടുതൽ സങ്കീർണമായി. ഈ വിഷയത്തിൽ ഒരു നിർദേശവും നൽകിയിട്ടില്ലെന്നാണ് ലോക്ഭവൻ വ്യക്തമാക്കിയത്. ഗവർണറുടെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് നിർദേശിച്ചതെന്നു പറഞ്ഞായിരുന്നു സർക്കാർ നേരത്തെ പ്രതിരോധിച്ചിരുന്നത്. ഇതോടെ ഏത് […]
Read more

‘ഇവിടെ ജീവിക്കണമെങ്കിൽ വന്ദേമാതരവും ആലപിക്കണം’: മദ്രസകളോട് ഉത്തരവിട്ട് സുവേന്ദു

കൊൽക്കത്ത: മുസ്ലീം വിരുദ്ധ തീരുമാനങ്ങളിൽ കടുപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മദ്രസകളിലും പ്രഭാത അസംബ്ലിയിൽ ‘വന്ദേമാതരം’ പൂർണ്ണരൂപത്തിൽ ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവാണ് വിവാദമാകുന്നത്. ബംഗാൾ സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ ആശങ്കയുമായി ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് (എഐഎംപിഎല്‍ബി) രംഗത്തെത്തിയിട്ടുണ്ട്. ഈ വിജ്ഞാപനം ഉടനടി പിൻവലിക്കണമെന്നും അല്ലെങ്കിൽ കുറഞ്ഞപക്ഷം മുസ്‌ലിം വിദ്യാർത്ഥികൾക്കെങ്കിലും ഇതിൽ നിന്ന് ഇളവ് നൽകണമെന്നും ബോർഡ് ആവശ്യപ്പെട്ടു. തങ്ങളുടെ മതവിശ്വാസങ്ങൾക്ക് വിരുദ്ധമായ ഒരു ഗാനമോ […]
Read more

വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് തെറ്റ്; നിലപാട് വ്യക്തമാക്കി സിപിഎം

തിരുവനന്തപുരം: കേരളത്തിലെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതര ഗാനം പൂർണ്ണമായും അവതരിപ്പിച്ചത് തെറ്റായ നടപടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. വന്ദേമാതര ഗാനത്തിന്റെ എല്ലാ ഭാഗങ്ങളും അവതരിപ്പിക്കുന്നത് ഒരു ബഹുസ്വര സമൂഹത്തിന് യോജിച്ചതല്ലെന്ന നിലപാട് സ്വീകരിച്ചത് കോൺഗ്രസ് പ്രവർത്തക സമിതി തന്നെയാണ്. 1937 ഒക്ടോബർ 30-ന് നടന്ന പ്രവർത്തക സമിതി ഔദ്യോഗിക പ്രമേയത്തിന്റെ ഭാഗമായാണ് ഇവ വെട്ടിമാറ്റിയത്. ആ ഭാഗങ്ങൾ ഉൾപ്പെടെയാണ് ഇവിടെ അവതരിപ്പിച്ചത്. 1950 ജനുവരി 24-ാം തീയ്യതി ഭരണഘടനാ നിർമ്മാണ സഭയിൽ 1937-ൽ […]
Read more

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വന്ദേ മാതരം ആലപിക്കുന്നത് നിർബന്ധമാക്കും; ഉത്തരവ് പുറത്ത്

ലക്‌നൗ: ഉത്തർപ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ ഗീതമായ ‘വന്ദേ മാതരം’ ആലപിക്കുന്നത് നിർബന്ധമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഖോരക്‌പൂർ ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രഖ്യാപനം. വന്ദേ മാതരത്തിനെ എതിർക്കുന്നതിൽ അർത്ഥമില്ല. അതിനെ എതിർത്തതാണ് ഇന്ത്യാ വിഭജനത്തിന് കാരണമായതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ദേശീയ ഗീതവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘർഷങ്ങൾക്കിടെയാണ് പ്രഖ്യാപനം. 1937ൽ വന്ദേമാതരത്തിലെ പ്രധാന വരികൾ ഒഴിവാക്കിയതാണ് വിഭജനത്തിന് കാരണമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറ‌ഞ്ഞത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. തുടർന്ന് പ്രധാനമന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗെത്തെത്തുകയും […]
Read more

Recent News

Advertisement
WhiteswanTV Footer