AICC ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; നാടകീയ രംഗങ്ങൾ
ന്യുഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതോടെ രാജ്യത്ത് പുതിയ വിവാദങ്ങൾക്ക് തുടക്കമായി. എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഇടപെട്ടിട്ടും മുഴുവൻ ആലപിക്കുകയായിരുന്നു. ദേശിയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം ആലപിച്ചാൽ മതി എന്നായിരുന്നു കോൺഗ്രസ് നിലപാട്. അതിന് വിരുദ്ധമായാണ് എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനത്തിൽ നടന്നത്. കോൺഗ്രസ് ആസ്ഥാനത്ത് വിപുലമായ രീതിയിലാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. സേവാദൾ നേതൃത്വത്തിൽ വന്ദേമാതരം മുഴുവൻ ആലപിക്കുമ്പോൾ തന്നെ നേതാക്കൾ ഇടപെടുന്നുണ്ട്. […]
Read more








