Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുൽഗാമിൽ ഏറ്റുമുട്ടൽ; ലഷ്‌കറെ തയിബ ഭീകരൻ ലത്തീഫ് ഭട്ടും കൂട്ടാളിയും കൊല്ലപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കറെ തയിബ ഭീകരൻ ലത്തീഫ് ഭട്ടിനെയും കൂട്ടാളിയെയും സുരക്ഷാസേന വധിച്ചു. കഴിഞ്ഞ ആഴ്ച സിആർപിഎഫ് ക്യാംപിന് നേരെയുണ്ടായ ആക്രമണത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് അധികൃതർ അറിയിച്ചു.

കുൽഗാം സ്വദേശിയായ ലത്തീഫ് ഭട്ട് പാകിസ്ഥാൻ ഭീകരരുമായി ചേർന്നാണ് പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. ദക്ഷിണ കശ്മീരിലെ വിവിധ ഒളിത്താവളങ്ങളിൽ മാറിമാറി താമസിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. 2026ൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.

ജൂലൈ 22ന് അനന്ത്നാഗിലെ ലാൽ ചൗക്കിൽ പൊലീസ് കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയതും ജൂലൈ 31ന് കുൽഗാമിൽ ഇതരസംസ്ഥാന തൊഴിലാളികളെ വധിച്ചതും ലത്തീഫ് ഭട്ടിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.

നവംബർ 11ന് കുൽഗാമിലെ മിർ ബസാറിന് സമീപമുള്ള സിആർപിഎഫ് പോസ്റ്റിന് നേരെ രണ്ട് ഭീകരർ വെടിയുതിർത്തിരുന്നു. ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായിരുന്നു. ആക്രമണത്തിന് ശേഷം ഭീകരർ സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ടു.

ഇതിന് പിന്നാലെ കിഷ്ത്വാർ ജില്ലയിലും ഭീകരാക്രമണമുണ്ടായി. രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരായ ബാബി ചന്ദും യശ്പാൽ കുമാറും കൊല്ലപ്പെട്ടു. ഭീകരവിരുദ്ധ പ്രവർത്തനത്തിൽ സൈന്യത്തോടൊപ്പം ചേരാൻ പോകുന്നതിനിടെയാണ് ഇവർ ആക്രമിക്കപ്പെട്ടത്.

തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സേന അതീവ ജാഗ്രതയിലാണെന്ന് സിആർപിഎഫ് സ്പെഷ്യൽ ഡയറക്ടർ ജനറൽ സന്ദീപ് ഖിർവാർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix