Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Asha workers strike

ആശാവർക്കർമാർ നിരാഹാര സമരം അവസാനിപ്പിച്ച് രാപകൽ സമരത്തിലേക്ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 43-ാം ദിവസമാണ് നിരാഹാരം അവസാനിപ്പിക്കുന്നത്. രാപകൽ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നിലെ രാപകൽ സമരം തുടരും. മെയ് അഞ്ച് മുതല്‍ ജൂണ്‍ 17വരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ രാപകല്‍ സമരയാത്ര നടത്തും. എല്ലാ ജില്ലകളിലും രണ്ട് സമരപന്തല്‍ ഒരുക്കിക്കൊണ്ടുള്ള സമരയാത്രയാണ് നടത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നത്. ആശാവർക്കേഴ്സ് നടത്തിവരുന്ന സമരം 80-ാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെയാണ് […]
Read more

ആശമാരുടേത് ബിജെപി സ്‌പോണ്‍സേഡ് സമരം; എംവി ജയരാജന്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവര്‍ക്കര്‍മാർ നടത്തുന്ന സമരം ബിജെപി സ്‌പോണ്‍സേഡ് സമരമാണെന്ന് സിപിഐഎം നേതാവ് എംവി ജയരാജന്‍. സുരേഷ് ഗോപിയും ബിജെപിയുമാണ് സമരത്തിന് പിന്നിലെന്നും ജയരാജൻ പറഞ്ഞു. അതേസമയം സിപിഐഎം ആശമാരോടൊപ്പമാണെന്നും തൊട്ടടുത്തുളള എജി ഓഫീസിനു മുന്നില്‍ സമരം നടത്താന്‍ ആശമാരെ സിപിഎം ക്ഷണിക്കുകയാണെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു. ആശാവര്‍ക്കര്‍മാരുടെ നിരാഹാര സമരം 22 ദിവസമായി തുടരുന്ന സാഹചര്യത്തിലാണ് എം വി ജയരാജൻ്റെ പ്രഖ്യാപനം.
Read more

സർക്കാരിന് വിമർശനം; ആശ പ്രവർത്തകർക്ക് പിന്തുണയുമായി ഗീവർഗീസ് മാർ കൂറിലോസ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കലിൽ സമരം നടത്തുന്ന ആശ പ്രവർത്തകർക്ക് പിന്തുണയുമായി ഗീവർഗീസ് മാർ കൂറിലോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്ഗീവർഗീസ് മാർ കൂറിലോസ് തന്റെ പിന്തുണ രേഖപ്പെടുത്തിയത്. ഇടതുപക്ഷത്തിനു ഹൃദയം നഷ്ടപെടുന്നതിന്റെ സൂചനയാണ് 50 ദിവസമായി പൊരിവെയിലത്തു അടിസ്ഥാന ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന ആശമാരോട് സർക്കാർ പുലർത്തുന്ന ഈ അസാധാരണ അവഗണന എന്നാണ് അദ്ദേഹം കുറിച്ചത്. ഗീവർഗീസ് മാർ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ഇതോ ഹൃദയപക്ഷം? ഇടതുപക്ഷത്തിനു ഹൃദയം നഷ്ടപെടുന്നതിന്റെ സൂചനയാണ് 50ദിവസമായി പൊരിവെയിലത്തു അടിസ്ഥാന ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന […]
Read more

ആശാ വർക്കർമാരെ മനസാക്ഷിയുള്ളവർ ചേർത്തുപിടിക്കുമെന്ന് ഷാഫി പറമ്പിൽ എം പി

ആശാ വർക്കർമാരെ മനഃസാക്ഷിയുള്ളവർ ചേർത്തുപിടിക്കുമെന്ന് ഷാഫി പറമ്പിൽ എം പി. ആശാവർക്കർമാരെ പിരിച്ചുവിടുമെന്ന് പറയുന്നവരെ ജനങ്ങൾ പിടിച്ചുവിടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പാർലമെന്റിനു അകത്തും പുറത്തും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. മനഃസാക്ഷിയുള്ളവർക്ക് ആശാവർക്കർമാർക്ക് ഉമ്മ കൊടുക്കാൻ തോന്നും. ഒരു കുഞ്ഞ് ജനിക്കുന്നതിനു മുന്നേ അമ്മമാരെ പരിപാലിച്ചു തുടങ്ങുന്നവരാണ് ആശാവർക്കർമാർ. ആശാവർക്കർമാർ ആവശ്യപ്പെട്ടത് ലക്ഷങ്ങളുടെ ബാങ്ക് ബാലൻസ് അല്ല, കഞ്ഞി കുടിച്ചു പോകാനുള്ള വക മാത്രമാണ് അവര് ചോദിക്കുന്നതെന്നും ഷാഫി കൂട്ടിച്ചേർത്തു. വീണാ ജോർജ് കേരളത്തിന്റെ […]
Read more

ആശ വര്‍ക്കര്‍മാരുടെ സമരത്തെ ചെറുക്കാൻ സർക്കാർ

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരം ശക്തമായി മുന്നോട്ട് പോകുന്നതിനിടെ സമാനമായ ജോലി ചെയാൻ ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കാൻ ആരോഗ്യവകുപ്പ്. 1500 ഹെൽത്ത് വോളന്റിയേഴ്‌സിനെ നിയമിക്കാനാണ് തീരുമാനം.പുതിയ വോളന്റിയർമാർക്ക് പരിശീലനം നൽകാൻ മാർഗനിർദേശം പുറത്തിറക്കി. ഇതിനായി 50 പേരുള്ള മുപ്പത് ബാച്ചിന് പരിശീലനം നൽകാനാണ് നീക്കം. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ആയാകും ട്രെയിനിങ് നൽകുക.കോട്ടയം, പാലക്കാട് ജില്ലകളിൽ നാല് ബാച്ചുകൾക്കും പരിശീലനം നൽകും. ഏതെങ്കിലും ആശാ പ്രവർത്തക തിരിച്ചെത്തി പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്താൻ […]
Read more

Recent News

Advertisement
WhiteswanTV Footer