വയനാട് പുനരധിവാസം വേഗത്തിലാക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം:കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിനുണ്ടായ നഷ്ടങ്ങൾ നികത്തുന്നതിനായിരിക്കും യുഡിഎഫിന്റെ പ്രഥമ പരിഗണനയെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. വയനാട് പുനരധിവാസമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കുമെന്നും ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്ന ഒരു ഭരണകൂടമായിരിക്കും യുഡിഎഫിന്റേതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കൃത്യമായ പ്ലാനിംഗും ചിട്ടയായ പ്രവർത്തനങ്ങളും സ്ഥാനാർഥികളുടെ കരുത്തും മുന്നണിയുടെ ഒത്തൊരുമയുമാണ് ഈ വിജയത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഘോഷങ്ങൾക്കല്ല, മറിച്ച് ജനക്ഷേമത്തിനായിരിക്കും വരുംദിവസങ്ങളിൽ പ്രാധാന്യം നൽകുക. പരസ്യവാചകങ്ങളിലൂടെയല്ല, ജനഹൃദയങ്ങൾ തൊട്ടറിഞ്ഞായിരിക്കും യുഡിഎഫ് മുന്നോട്ട് പോവുകയെന്നും […]
Read more