Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: assembly election 2026

അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്‌നാട്ടിൽ 27 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ചെന്നൈ: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിനായി ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. എഐഎഡിഎംകെയുമായി സഖ്യമായി മത്സരിക്കുന്ന ബിജെപി 27 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചത്. മുൻ സംസ്ഥാന അദ്ധ്യക്ഷനും പാർട്ടിയുടെ പ്രധാന മുഖവുമായ കെ അണ്ണാമലൈക്ക് ആദ്യ പട്ടികയിൽ സീറ്റ് ലഭിച്ചില്ല. മുൻ കേന്ദ്രമന്ത്രി തമിഴിസൈ സൗന്ദരരാജൻ ചെന്നൈയിലെ മൈലാപൂർ മണ്ഡലത്തിൽ മത്സരിക്കും. ബിജെപി മഹിളാ മോർച്ച ദേശീയ അദ്ധ്യക്ഷയായ വാനത്തി ശ്രീനിവാസൻ കോയമ്പത്തൂർ (നോർത്ത്) മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകും. മുൻ കേന്ദ്രമന്ത്രി എൽ. മുരുഗൻ അവിനാശി മണ്ഡലത്തിൽ […]
Read more

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ആരോപണവുമായി ബിജെപി

പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ നേടിയ വിജയാഘോഷത്തിൽ എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ റസാഖ് പങ്കെടുത്തുവെന്നാരോപിച്ച് ബിജെപി രംഗത്ത്. കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള ‘ഡീൽ’ ഇതിലൂടെ തെളിയുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ, പ്രചരിക്കുന്ന ചിത്രങ്ങൾ കൊട്ടിക്കലാശ ദിവസത്തെതാണെന്നും വിജയാഘോഷവുമായി ബന്ധമില്ലെന്നും റസാഖ് പ്രതികരിച്ചു. ആരോപണം പൂര്‍ണമായും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പോരാട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ശക്തമാകുകയാണ്. റസാഖ് മുമ്പ് കോൺഗ്രസ് പ്രവർത്തകനായിരുന്നുവെന്ന ബിജെപി ആരോപണത്തിന് പിന്തുണയായി പഴയ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ […]
Read more

പാലാ ഞങ്ങളുടെ ഹൃദയമാണ്, ചോരയാണ്; ജോസ് കെ. മാണി

പാലാ: കേരള രാഷ്ട്രീയത്തിന്റെ ഹൃദയതുടിപ്പായ പാലാ മണ്ഡലം ഇത്തവണ അഭിമാന പോരാട്ടത്തിലൂടെ തിരിച്ചുപിടിക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. കെ.എം. മാണി എന്ന വികസന നായകൻ കെട്ടിപ്പടുത്ത പാലായുടെ സുവർണ്ണകാലം മാണി സി. കാപ്പന്റെ കാലയളവിൽ തകർക്കപ്പെട്ടുവെന്നും, ആ തകർച്ചയിൽ നിന്ന് മണ്ഡലത്തെ വീണ്ടെടുക്കുക എന്നത് പാർട്ടിയുടെയും ഇടതുമുന്നണിയുടെയും ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ വെറുമൊരു മണ്ഡലമല്ല, അത് തങ്ങളുടെ ഹൃദയവും ചോരയുമാണെന്ന് വികാരാധീനനായി അദ്ദേഹം കൂട്ടിച്ചേർത്തു. ​കഴിഞ്ഞ ഏഴ് വർഷമായി പാലാ […]
Read more

ബിജെപിക്കെതിരെ പണമൊഴുക്ക് ആരോപണവുമായി എൽഡിഎഫ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിയിലായ നേമം മണ്ഡലത്തിൽ അർദ്ധരാത്രി എത്തിയ ദുരൂഹമായ പെട്ടികൾ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുന്നു. ബിജെപി കേന്ദ്രങ്ങളിൽ നിന്ന് റെയിൽവേ പാർസൽ വഴി എത്തിയ നാല് വലിയ പെട്ടികൾ മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കാൻ എത്തിച്ച പണമാണെന്ന ഗുരുതരമായ ആരോപണമാണ് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നൽകാനൊരുങ്ങുകയാണ് ഇടതുമുന്നണി. റെയിൽവേ സ്റ്റേഷനിൽ നിന്ന് അതിവേഗം കാറിൽ കയറ്റി നേമത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയ ഈ പെട്ടികൾക്ക് പിന്നിൽ […]
Read more

സ്ത്രീസുരക്ഷ കോൺഗ്രസ് നേതാക്കളിൽ നിന്ന് ഭീഷണി നേരിടുന്നു; പ്രധാനമന്ത്രി

പാലക്കാട്: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ ചില പ്രമുഖ കോൺഗ്രസ് നേതാക്കൾ സ്ത്രീസുരക്ഷയ്ക്ക് വലിയ തോതിൽ ഭീഷണിയാണെന്നും ഇക്കാര്യത്തിൽ കേരളത്തിലെ സ്ത്രീകൾ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട് കോട്ട മൈതാനത്ത് നടന്ന എൻഡിഎയുടെ കൂറ്റൻ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ​പാലക്കാട്ടെ ഒരു പ്രമുഖ കോൺഗ്രസ് നേതാവിന്റെ പേരെടുത്തു പറയാതെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. ഈ നേതാവ് സ്ത്രീസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണെന്ന കാര്യം പാലക്കാട്ടുകാർക്ക് നന്നായി അറിയാമെന്നും ഇത്തരം […]
Read more

എസ്‌ഡിപിഐ വോട്ട് തള്ളാതെ ബിനോയ് വിശ്വം

തിരുവനന്തപുരം : എസ്‌ഡിപിഐയുടെ വോട്ട് പിന്തുണ തള്ളാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. എല്ലാ മതവിഭാഗങ്ങളിലെയും യഥാർത്ഥ വിശ്വാസികളുമായി എൽഡിഎഫിന് ഐക്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷം എന്നത് മതനിരപേക്ഷ കക്ഷികളുടെ ഐക്യനിരയാണെന്നും, എല്ലാവിധ വർഗീയതകൾക്കും അത് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസ് ഉയർത്തിപ്പിടിക്കുന്നതുപോലെയുള്ള മതതീവ്രവാദ നിലപാടുകളുള്ള ഒരു സംഘടനയുമായും എൽഡിഎഫിന് ബന്ധമില്ല. എന്നാൽ എല്ലാ മനുഷ്യസ്നേഹികളും മതേതരവാദികളും യഥാർത്ഥ മതവിശ്വാസികളും അണിചേരേണ്ടത് എൽഡിഎഫിന് ഒപ്പമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, എസ്‌ഡിപിഐ പിന്തുണയെക്കുറിച്ചുള്ള തുടർച്ചയായ ചോദ്യങ്ങൾ […]
Read more

ലാലി ജെയിംസ് കോൺഗ്രസിലേക്ക് മടങ്ങുന്നു; മാപ്പപേക്ഷ നൽകി

തൃശ്ശൂർ : തൃശ്ശൂർ കോർപ്പറേഷനിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഏറെ നാളായി നിലനിന്നിരുന്ന അസ്വാരസ്യങ്ങൾക്ക് അന്ത്യമാകുന്നു. പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് സസ്‌പെൻഷനിലായിരുന്ന മുതിർന്ന കൗൺസിലർ ലാലി ജെയിംസ് ഒടുവിൽ കെപിസിസിക്ക് മാപ്പപേക്ഷ നൽകി. പാർട്ടിയുടെ അച്ചടക്ക നടപടികൾ നേരിട്ടിരുന്ന ലാലി ജെയിംസ് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകൾ സമ്മതിച്ചതോടെ സസ്‌പെൻഷൻ പിൻവലിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. കോർപ്പറേഷനിലെ ഭരണപരമായ പ്രതിസന്ധികളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സാഹചര്യങ്ങളും പരിഗണിച്ചാണ് ലാലിയെ തിരികെ എടുക്കാൻ പാർട്ടി തീരുമാനിച്ചത്. താൻ ഉൾപ്പെടെയുള്ള മുതിർന്ന […]
Read more

വട്ടിയൂർക്കാവ് റാലിക്ക് ആളെ തേടി മൊബൈൽ ആപ്പിൽ പരസ്യം

തിരുവനന്തപുരം: കോൺഗ്രസ് സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയുമായി ബന്ധപ്പെട്ട് ആളുകളെ ക്ഷണിക്കുന്നതായി മൊബൈൽ ആപ്പിലൂടെ പരസ്യം പ്രചരിച്ചതായി വിവാദം. തൊഴിലാളികളെ കണ്ടെത്തുന്ന ഒരു ആപ്ലിക്കേഷൻ വഴിയാണ് തിരുവനന്തപുരം വട്ടിയൂർക്കാവിൽ നടക്കുന്ന റാലിക്കായി ആളുകളെ ആവശ്യപ്പെട്ട സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്. വൈകിട്ട് 5 മുതൽ രാത്രി 10 വരെ റാലിയിൽ പങ്കെടുക്കുന്നവർക്ക് ഒരാൾക്ക് 511 രൂപയും ഭക്ഷണവും നൽകുമെന്ന് സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. 20 പേരെ അടിയന്തരമായി ആവശ്യപ്പെട്ടതായും സൂചനയുണ്ടായിരുന്നു. രാത്രി 12 മണിയോടെ പ്രചരിച്ച ഈ സന്ദേശം പത്ത് […]
Read more

കഴക്കൂട്ടം; കഴകങ്ങളുടെ മണ്ണിൽ കനൽ പടരുന്ന ത്രികോണപ്പോര്”

രാജഭരണകാലത്തിന്റെ സ്മരണകൾ ഇരമ്പുന്ന മണ്ണിൽ നിന്ന് ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികൾ നിർണ്ണയിക്കുന്ന സുപ്രധാന കേന്ദ്രമായി മാറിയ കഴക്കൂട്ടം മണ്ഡലം, ഇക്കുറി അക്ഷരാർത്ഥത്തിൽ ഒരു രാഷ്ട്രീയ അഗ്നിപരീക്ഷയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ചരിത്രരേഖകൾ പ്രകാരം തിരുവിതാംകൂർ രാജഭരണകാലത്ത് രാജ്യകാര്യങ്ങൾ ചർച്ച ചെയ്യാനും ഭരണാധികാരികൾക്ക് ആവശ്യമായ ശുപാർശകൾ നൽകാനും ചുമതലപ്പെട്ട ‘കഴകങ്ങളുടെ’ കൂട്ടമാണ് പിൽക്കാലത്ത് കഴക്കൂട്ടം എന്ന പേരിൽ അറിയപ്പെട്ടത്. അന്ന് ഭരണസിരാകേന്ദ്രങ്ങളിൽ ചെലുത്തിയിരുന്ന അതേ സ്വാധീനം ഇന്നും ഈ മണ്ഡലം നിലനിർത്തുന്നു എന്നതിന്റെ തെളിവാണ് ഇവിടുത്തെ ഓരോ തിരഞ്ഞെടുപ്പും […]
Read more

സംസ്ഥാനത്ത് പ്രചാരണ ചൂടേറുന്നു; പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി വെറും പതിനൊന്ന് ദിവസം മാത്രം ശേഷിക്കെ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നു. ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ ഇന്ന് സംസ്ഥാനത്ത് രാഷ്ട്രീയ ചൂട് ഉയരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തി എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തി പകരും. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്ടറിലൂടെ എത്തുന്ന അദ്ദേഹം ഉച്ചയ്ക്കുശേഷം 2.30ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് തൃശൂരിലേക്ക് പോകുന്ന അദ്ദേഹം വൈകിട്ട് നഗരത്തിൽ റോഡ് ഷോ നടത്തും. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ […]
Read more
Advertisement
WhiteswanTV Footer