Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: assembly election 2026

കേരളത്തെ വി.ഡി സതീശൻ നയിക്കും; നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള കാലമെന്ന് സാദിഖലി തങ്ങൾ

മലപ്പുറം:വി.ഡി സതീശനെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ രംഗത്തെത്തി. കേരളത്തിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള കാലമാണ് വരാനിരിക്കുന്നതെന്നും, ജനങ്ങൾ ആഗ്രഹിച്ച വ്യക്തിയെത്തന്നെയാണ് നേതൃസ്ഥാനത്ത് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വി.ഡി സതീശൻ കേരളത്തെ നല്ല നാളെകളിലേക്ക് നയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച തങ്ങൾ, കഴിഞ്ഞ പത്ത് വർഷമായി കേവലമൊരു പരസ്യവാചകം മാത്രമായി മാറിയ ‘നമ്പർ വൺ കേരളം’ എന്ന പദവി ഇനി യാഥാർത്ഥ്യമാക്കണമെന്നും […]
Read more

ഷാഫി പറമ്പിലിനും മാത്യു കുഴൽനാടനുമെതിരെ സൈബർ ആക്രമണം

കോഴിക്കോട്: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശനെ നിയമിച്ചതിനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ട ഷാഫി പറമ്പിൽ എം.പി പ്രസംഗിച്ചതിനും മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കും എതിരെ യുഡിഎഫ് പ്രവർത്തകരുടെ കടുത്ത സൈബർ ആക്രമണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന നിലപാട് ഇരുവരും സ്വീകരിച്ചുവെന്നാരോപിച്ചാണ് കോൺഗ്രസ് അനുഭാവികളും പ്രവർത്തകരും രംഗത്തെത്തിയിരിക്കുന്നത്. ‘കേരളത്തിന്റെ, കോൺഗ്രസ്സിന്റെ, യുഡിഎഫിന്റെ മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങൾ’ എന്നായിരുന്നു ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘കേരളത്തിന് ഇനി പുതിയ മുഖം, പുതിയ ശൈലി, പ്രിയപ്പെട്ട […]
Read more

കേരളത്തിന്റെ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും; അഭ്യൂഹങ്ങൾ തള്ളി ജയറാം രമേശ്

ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ അനാവശ്യമായ വൈകൽ ഇല്ലെന്നും ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെ സംബന്ധിച്ച് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ചർച്ചകൾ നടത്തിക്കഴിഞ്ഞുവെന്നും പാർട്ടിയിൽ യാതൊരുവിധ തർക്കങ്ങളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ജനവിധി മാനിച്ചുകൊണ്ടുള്ള ഏറ്റവും മികച്ച തീരുമാനമായിരിക്കും ഹൈക്കമാൻഡ് കൈക്കൊള്ളുകയെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ യു.ഡി.എഫിനെ നയിക്കാൻ കരുത്തനായ ഒരു […]
Read more

ജനാധിപത്യ സൗന്ദര്യമത്സരത്തിൽ കേരളം മിസ് വേൾഡ്’; കോൺഗ്രസിനെ പരിഹസിച്ച് കെ. രാജൻ

മേപ്പാടി:കേരളം നിലവിൽ അപമാനപരമായ ഒരു രാഷ്ട്രീയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുൻ മന്ത്രി കെ. രാജൻ. ജനാധിപത്യത്തിൻ്റെ സൗന്ദര്യമത്സരത്തിൽ കേരളം ഇപ്പോൾ ‘മിസ് വേൾഡ്’ ആയി തിരഞ്ഞെടുക്കപ്പെടാവുന്ന അത്രയും കരുത്തായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. വയനാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തുന്ന അവകാശവാദങ്ങളെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പത്ത് ദിവസം പിന്നിടുമ്പോൾ ജനാധിപത്യത്തിൻ്റെ സൗന്ദര്യം ഓരോ ദിവസവും കൂടിവരികയാണെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഇത്തരത്തിലാണ് സൗന്ദര്യം വർദ്ധിപ്പിക്കുന്നതെങ്കിൽ കേരളം ലോകതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന അവസ്ഥയിലെത്തിയെന്നും ഇനിയും ഇതിൻ്റെ […]
Read more

രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വയനാട്ടിലും കോഴിക്കോട്ടും പ്രതിഷേധ പോസ്റ്ററുകൾ

വയനാട്:കേരളത്തിൽ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ തർക്കം മുറുകുന്നതിനിടെ, ഹൈക്കമാൻഡ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വയനാട് കൽപ്പറ്റയിലും കോഴിക്കോട് കാരശ്ശേരിയിലുമാണ് എഐസിസി നേതൃത്വത്തെ നേരിട്ട് ലക്ഷ്യം വെച്ചുള്ള പ്രതിഷേധ ബോർഡുകളും പോസ്റ്ററുകളും പതിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിലുണ്ടായ അനിശ്ചിതത്വവും കെ.സി. വേണുഗോപാലിന്റെ പേര് സജീവമായി പരിഗണിക്കുന്നതുമാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ കടുത്ത ഭാഷയിലുള്ള വിമർശനങ്ങളാണ് […]
Read more

മുഖ്യമന്ത്രി ചർച്ചയിൽ ഘടകക്ഷികളെ തള്ളി ഹസൻ;രൂക്ഷവിമർശനവുമായി എൻ.കെ. പ്രേമചന്ദ്രൻ

കൊല്ലം:മുഖ്യമന്ത്രി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഘടകകക്ഷികൾക്ക് പ്രസക്തിയില്ലെന്ന എം.എം. ഹസന്റെ പരാമർശത്തിനെതിരെ ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എംപി രംഗത്ത്. ഹൈക്കമാൻഡ് പ്രതിനിധികൾ ഔദ്യോഗികമായി ക്ഷണിച്ചതനുസരിച്ചാണ് ആർഎസ്പി ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ചർച്ചയിൽ പങ്കെടുത്തതെന്നും അല്ലാതെ സ്വമേധയാ കയറിച്ചെന്ന് അഭിപ്രായം പറയുകയല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാണക്കാട് തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ നിലപാട് വ്യക്തമാക്കിയത് കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ്. ഹസൻ പറയുന്നത് കേട്ടാൽ മുസ്ലിം ലീഗ് തിടുക്കപ്പെട്ട് കോൺഗ്രസ് വിഷയങ്ങളിൽ ഇടപെട്ടതുപോലെ തോന്നും. ഇത്തരം പ്രസ്താവനകൾ മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണെന്നും […]
Read more

വിജയ് സർക്കാരിന് പിന്തുണയുമായി എഐഎഡിഎംകെ വിമതർ; തമിഴ് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കം

ചെന്നൈ:തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എഐഎഡിഎംകെയിലെ പ്രമുഖ നേതാക്കളായ എസ്.പി. വേലുമണിയും സി.വി. ഷൺമുഖവും രംഗത്തെത്തിയത് തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സർക്കാരിന് പിന്തുണ അറിയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വിജയ് നേരിട്ടെത്തി ഇരുനേതാക്കളുമായും കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ അണ്ണാഡിഎംകെ പാർട്ടി ഓഫീസിലെത്തിയാണ് മുഖ്യമന്ത്രി നേതാക്കളെ കണ്ടത്. ബുധനാഴ്ച നിയമസഭയിൽ നടക്കാനിരിക്കുന്ന നിർണ്ണായകമായ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ഭൂരിപക്ഷം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം. സംസ്ഥാനത്തിന്റെ വികസനത്തിന് വിജയ് […]
Read more

മുഖ്യമന്ത്രി നിർണ്ണയത്തിൽ ജനഹിതം മാനിക്കണം; ടി.വി. ഇബ്രാഹിം

മലപ്പുറം:സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വത്തിൽ കടുത്ത അതൃപ്തിയുമായി മുസ്ലിം ലീഗ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെങ്കിലും അത് കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും അതിനാൽ ജനഹിതം മാനിച്ചുള്ള തീരുമാനമാണ് ഉണ്ടാകേണ്ടതെന്നും നിയുക്ത എംഎൽഎ ടി.വി. ഇബ്രാഹിം പറഞ്ഞു. ജനഹിതം അട്ടിമറിക്കുന്ന നിലപാട് കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകുന്നത് അണികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും വലിയ മുഷിപ്പിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി […]
Read more

ഷാഫി പറമ്പിലിനെതിരെ സൈബർ പോര് മുറുകുന്നു

കോഴിക്കോട്: കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടെ, ഷാഫി പറമ്പിൽ എം.പി.ക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ കോൺഗ്രസ്-ലീഗ് പ്രവർത്തകരുടെ രൂക്ഷവിമർശനം. വി.ഡി. സതീശനെ തഴഞ്ഞ് കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ ഷാഫി പറമ്പിൽ നടത്തുന്ന നീക്കങ്ങളാണ് പ്രവർത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. സതീശനെ ഒറ്റപ്പെടുത്താനുള്ള ഈ ശ്രമം കോൺഗ്രസിനെ നശിപ്പിക്കുന്ന ഗ്രൂപ്പ് കളിയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇതിന് കനത്ത വില നൽകേണ്ടി വരുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. വി.ഡി. സതീശന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ കഠിനാധ്വാനവും പോരാട്ടവുമാണ് യുഡിഎഫിനെ […]
Read more

മുഖ്യമന്ത്രി തീരുമാനം വൈകുന്നു; അടിയന്തര നേതൃയോഗം വിളിച്ച് മുസ്ലിം ലീഗ്

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം വന്നതിന് ഒൻപത് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത സാഹചര്യത്തിൽ മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം വിളിച്ചു. നാളെ രാവിലെ പത്ത് മണിക്ക് പാണക്കാട്ട് നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടിനോട് എങ്ങനെ പ്രതികരിക്കണമെന്നത് ചർച്ച ചെയ്യും. മുഖ്യമന്ത്രിയായി ജനങ്ങൾ അംഗീകരിച്ച നേതാവിനെ തന്നെ പരിഗണിക്കണമെന്ന നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം. സമവായ സ്ഥാനാർഥിയായി രമേശ് ചെന്നിത്തലയുടെ പേര് വന്നാൽ എതിർപ്പില്ലെങ്കിലും കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമുണ്ടായാൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടാണ് യോഗത്തിൽ […]
Read more
Advertisement
WhiteswanTV Footer