Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: assembly election 2026

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായിക്കും ഗോവിന്ദനും പങ്കില്ല; യുഡിഎഫിനെതിരെ കടുത്ത വിമർശനവുമായി ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടിക്കുള്ളിലും പുറത്തും ചർച്ചകൾ കൊഴുക്കുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും സംരക്ഷിക്കുന്ന നിലപാടുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ രംഗത്ത്. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഇരുവരുടെയും മേൽ കെട്ടിവെക്കാനാവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, യുഡിഎഫിലെ അധികാര തർക്കങ്ങളെ പരിഹസിക്കാനും മറന്നില്ല. യുഡിഎഫ് ആദ്യം തങ്ങളുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കട്ടെ എന്നും അതിനുശേഷം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചാൽ മതിയല്ലോ എന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. നിലവിൽ പ്രതിപക്ഷ നേതാവ് […]
Read more

‘പ്രണയം പറഞ്ഞറിയിക്കേണ്ടതാണ്;സൈബർആക്രമണങ്ങൾക്ക് മറുപടിയുമായി തൃഷ

ചെന്നൈ:തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ദളപതി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ, തെന്നിന്ത്യൻ താരം തൃഷ കൃഷ്ണന്റെ സാന്നിധ്യം വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആവേശോജ്ജ്വലമായ ചടങ്ങിൽ മുൻനിരയിൽ തന്നെയിരുന്ന തൃഷയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങൾ നടന്നിരുന്നു. എന്നാൽ ഇതിനെല്ലാം മറുപടിയായി ‘പ്രണയം പറഞ്ഞറിയിക്കേണ്ടതാണ്’ (Love is always louder) എന്ന ഹൃദ്യമായ കുറിപ്പോടെ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ താരം തന്നെ നേരിട്ട് പങ്കുവെച്ചു. […]
Read more

എൽഡിഎഫിന്റേത് അപ്രതീക്ഷിത പരാജയം; ബിജെപിയുടെ മുന്നേറ്റം ഗൗരവകരമെന്ന് എം.എ ബേബി

തിരുവനന്തപുരം:കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. സംസ്ഥാനത്ത് ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവകരമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നടന്ന പോളിറ്റ്ബ്യൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമബംഗാളിൽ ബിജെപി വലിയ നേട്ടമുണ്ടാക്കിയെന്നും മമത സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ബിജെപിക്ക് അനുകൂലമായെന്നും അദ്ദേഹം വിലയിരുത്തി. ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാൻ അധാർമ്മിക പ്രവർത്തനങ്ങളാണ് ബിജെപി നടത്തിയതെന്നും വോട്ടർ പട്ടികയിൽ നിന്ന് ആളുകളെ നീക്കം ചെയ്തതുൾപ്പെടെയുള്ള […]
Read more

തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ ജനനായകൻ’ ഉടൻ തിയേറ്ററുകളിലേക്ക്

ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴ് ജനതയുടെ പ്രിയതാരം വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. അഞ്ചു ദിവസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് 120 എംഎൽഎമാരുടെ പിന്തുണയോടെ വിജയ് സർക്കാരുണ്ടാക്കിയത്. തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്, മറ്റു പാർട്ടികളുടെ പിന്തുണയോടെയാണ് കേവല ഭൂരിപക്ഷം തികച്ചത്. വിജയ്‌ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പെരമ്പൂർ സീറ്റ് നിലനിർത്തിയ […]
Read more

പ്രതിപക്ഷ നേതാവിനെ കേരളത്തിൽ തീരുമാനിക്കും; പോളിറ്റ്ബ്യൂറോയിൽ തെരഞ്ഞെടുപ്പ് തിരിച്ചടി ചർച്ചയായി

ന്യൂഡൽഹി: കേരളത്തിലെ പ്രതിപക്ഷ നേതാവിനെ സംസ്ഥാന ഘടകം തന്നെ തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനായി രണ്ട് ദിവസമായി ന്യൂഡൽഹിയിൽ ചേർന്ന പോളിറ്റ്ബ്യൂറോ യോഗത്തിൽ പ്രതിപക്ഷ നേതൃപദവി സംബന്ധിച്ച ചർച്ചകൾ നടന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇനി ഡൽഹിയിലേക്ക് വരുന്നത് പ്രതിപക്ഷ നേതാവായിട്ടാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുകയാണ് ചെയ്തത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി സിപിഐ അവകാശവാദം ഉന്നയിച്ച പശ്ചാത്തലത്തിൽ, നേതൃസ്ഥാനങ്ങൾ […]
Read more

വിശ്വാസവോട്ടെടുപ്പിന് മുൻപേ എഐഎഡിഎംകെയിൽ പിളർപ്പ്;34 എംഎൽഎമാർ വിജയിക്കൊപ്പം ചേർന്നേക്കും

ചെന്നൈ:തമിഴ്‌നാട് നിയമസഭയിൽ മറ്റന്നാൾ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ, പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയും ഭിന്നതയും ഉടലെടുക്കുന്നു. മുതിർന്ന നേതാവ് സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിൽ 34 എംഎൽഎമാർ പാർട്ടി നേതൃത്വത്തോട് പരസ്യമായി കലഹിച്ച് ഭരണകക്ഷിയായ വിജയിയുടെ തമിഴക വെട്രി കഴകവുമായി (ടിവികെ) സഖ്യചർച്ചകൾ നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പത്ത് വർഷം അധികാരം കൈയാളിയ ഒരു പ്രസ്ഥാനം തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ ഉഴലുന്നതിനിടെയാണ് പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നതെന്ന സൂചനകൾ തമിഴ് രാഷ്ട്രീയം ഉറ്റുനോക്കുന്നത്. 34 എംഎൽഎമാരുടെ പിന്തുണക്കത്തുമായി സി.വി. […]
Read more

മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; യുഡിഎഫിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്

മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിൽ തുടരുന്ന അനിശ്ചിതത്വത്തിൽ മുസ്‌ലിം ലീഗ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഭരണരൂപീകരണ ചർച്ചകൾ അനാവശ്യമായി നീളുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും ജനവിധിക്ക് വിരുദ്ധമായ നിലപാടാണിതെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. പത്തുവർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള ഈ വിജയത്തിന്റെ തിളക്കം കെടുത്തുന്ന രീതിയിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കഠിനമായ വേനൽ ചൂടിനെ പോലും അവഗണിച്ച് സാധാരണക്കാരായ പ്രവർത്തകർ ഒഴുക്കിയ വിയർപ്പിന്റെ ഫലമാണ് ഈ വിജയമെന്നും, എന്നാൽ […]
Read more

മുഖ്യമന്ത്രി പ്രഖ്യാപനം;ട്രെയിൻ യാത്രയോട് ഉപമിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ ഡൽഹിയിൽ അനിശ്ചിതമായി നീളുന്നതിനിടെ, വിഷയത്തിൽ വ്യത്യസ്തമായ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്തെത്തി. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ കാലതാമസത്തെ ട്രെയിൻ യാത്രയോട് ഉപമിച്ചാണ് മുരളീധരൻ തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രതികൂല കാലാവസ്ഥ കാരണം ട്രെയിൻ ഇതുവരെ സ്റ്റേഷനിൽ എത്തിയിട്ടില്ലെന്നും ഓടുന്ന ട്രെയിനിൽ നമ്മൾ വെറുതെ ഓടിയിട്ട് കാര്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം കലർന്ന മറുപടി. ട്രെയിൻ സ്റ്റോപ്പിൽ എത്തിയാൽ മാത്രമേ ആർക്കും ഇറങ്ങാൻ സാധിക്കൂ എന്നും, ഹൈക്കമാൻഡ് എപ്പോൾ […]
Read more

കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിൽ പരിഹാസവുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് കടുത്ത ആശയക്കുഴപ്പത്തിൽ തുടരവെ, വിഷയത്തിൽ രൂക്ഷമായ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പേരിന് മുൻതൂക്കം ലഭിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ്, കോൺഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളെ ട്രോളിക്കൊണ്ട് രാജീവ് ചന്ദ്രശേഖർ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചത്. കെ.സി. വേണുഗോപാലിന്റെ സ്ഥാനലബ്ധിയെച്ചൊല്ലി ബിജെപിയുടെ കേരള ഘടകവും ദേശീയ ഘടകവും തമ്മിൽ രസകരമായ വടംവലി നടക്കുന്നുവെന്ന രീതിയിലുള്ള […]
Read more

കേരള മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ കത്ത്

തിരുവനന്തപുരം:കേരളത്തിൽ യുഡിഎഫ് അധികാരത്തിലേറുന്ന സാഹചര്യത്തിൽ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിൽ നിർണായക ചർച്ചകൾ പുരോഗമിക്കവെ, വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് സ്ഥിരീകരണം. എഐസിസിയുടെ ഔദ്യോഗിക ലെറ്റര്‍ഹെഡിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഒപ്പും സീലും സഹിതമുള്ള കത്താണ് വ്യാപകമായി പ്രചരിക്കുന്നത്. മെയ് 10-ലെ തീയതി രേഖപ്പെടുത്തിയ ഈ കത്ത് വ്യാജമായി നിർമ്മിച്ചതാണെന്നും എഐസിസി ഇത്തരമൊരു ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ലെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. സാങ്കേതികമായ ചില പിഴവുകൾ […]
Read more
Advertisement
WhiteswanTV Footer