Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘പ്രണയം പറഞ്ഞറിയിക്കേണ്ടതാണ്;സൈബർആക്രമണങ്ങൾക്ക് മറുപടിയുമായി തൃഷ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ:തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ദളപതി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ, തെന്നിന്ത്യൻ താരം തൃഷ കൃഷ്ണന്റെ സാന്നിധ്യം വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആവേശോജ്ജ്വലമായ ചടങ്ങിൽ മുൻനിരയിൽ തന്നെയിരുന്ന തൃഷയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങൾ നടന്നിരുന്നു. എന്നാൽ ഇതിനെല്ലാം മറുപടിയായി ‘പ്രണയം പറഞ്ഞറിയിക്കേണ്ടതാണ്’ (Love is always louder) എന്ന ഹൃദ്യമായ കുറിപ്പോടെ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ താരം തന്നെ നേരിട്ട് പങ്കുവെച്ചു. ചടങ്ങിൽ തൃഷ അണിഞ്ഞ പേസ്റ്റൽ നീല നിറത്തിലുള്ള കാഞ്ചീപുരം സാരിയിലുള്ള ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ ഇന്റർനെറ്റിൽ തരംഗമായി മാറി.

വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെയും വിജയത്തെയും തൃഷ തുടക്കം മുതൽ പിന്തുണച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയിയുടെ അമ്മ ശോഭയെ കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്യുന്ന തൃഷയുടെ ദൃശ്യങ്ങൾ ആരാധകർക്കിടയിൽ വലിയ രീതിയിൽ പ്രചരിച്ചു. വിജയ് മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലുമ്പോൾ മുൻനിരയിലിരുന്ന് ആവേശത്തോടെ കൈയടിക്കുന്ന താരത്തിന്റെ ദൃശ്യങ്ങൾ ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെ തെളിവായി സോഷ്യൽ മീഡിയ ഏറ്റെടുത്തു. എന്നാൽ തൃഷയുടെ സാന്നിധ്യം സൈബർ ആക്രമണങ്ങൾക്കും വഴിവെച്ചു. ഇത്തരംനെഗറ്റീവ് കമന്റുകൾക്ക് വിലകൽപ്പിക്കാതെയാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, രാഷ്ട്രീയ വിജയാഘോഷങ്ങൾക്കിടയിലും ചടങ്ങിൽ വിജയിയുടെ ഭാര്യ സംഗീതയുടെയും മക്കളുടെയും അസാന്നിധ്യം പ്രകടമായിരുന്നു. സംഗീത കോടതിയിൽ സമർപ്പിച്ച വിവാഹമോചന ഹരജിയും അതിലെ പരാമർശങ്ങളും തൃഷയുടെ ചടങ്ങിലെ സാന്നിധ്യവും കൂട്ടിവായിച്ചുകൊണ്ട് വലിയ രീതിയിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നത്. സംഗീത കോടതിയിൽ നൽകിയ ഹരജിയിൽ ഉന്നയിച്ച ആരോപണങ്ങൾ നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിനിടയിലാണ് തൃഷ കുടുംബാംഗങ്ങളെപ്പോലെ ചടങ്ങിൽ സജീവമായത് എന്നത് ശ്രദ്ധേയമായി.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടിയാണ് വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം ചരിത്രവിജയം സ്വന്തമാക്കിയത്. പതിറ്റാണ്ടുകളായി തമിഴ് മണ്ണ് ഭരിച്ച ഡിഎംകെ – എഐഎഡിഎംകെ പാർട്ടികളെ അട്ടിമറിച്ചാണ് വിജയ് അധികാരത്തിലെത്തിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം തന്നെ വിജയിയുടെ വസതിയിലെത്തി തൃഷ തന്റെ പിന്തുണയും അഭിനന്ദനവും അറിയിച്ചിരുന്നു. രാഷ്ട്രീയവും സിനിമാലോകവും ഒരുപോലെ ഉറ്റുനോക്കിയ സത്യപ്രതിജ്ഞാ ചടങ്ങിലെ തൃഷയുടെ സാന്നിധ്യം വരുംദിവസങ്ങളിലും തമിഴകത്ത് ചൂടുപിടിച്ച ചർച്ചകൾക്ക് കാരണമാകുമെന്ന് ഉറപ്പാണ്.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer