Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: assembly election 2026

മാത്യു കുഴൽനാടനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് ലീഗ്; കണ്ണൂരിൽ പ്രതിഷേധ ബോർഡുകൾ ഉയർന്നു

കണ്ണൂർ: മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരെ പരാമർശം നടത്തിയ മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് ലീഗ് രംഗത്ത്. കണ്ണൂർ ജില്ലയിലെ ഇരിക്കൂറിലാണ് കുഴൽനാടനെതിരെ പരിഹാസവും വിമർശനവും ഉന്നയിച്ചുകൊണ്ട് യൂത്ത് ലീഗ് പ്രവർത്തകർ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. “കുഴൽനാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട” എന്ന ശക്തമായ വാചകങ്ങളാണ് ബോർഡിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതിനുപുറമെ, തെരഞ്ഞെടുപ്പ് ഗോദയിൽ പടനയിച്ചവർ തന്നെ ഭരിക്കട്ടെ എന്ന നിലപാടും ബോർഡിലൂടെ പ്രവർത്തകർ ഉയർത്തുന്നുണ്ട്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലുള്ള ലീഗിന്റെ ഇടപെടലുകളെ ചോദ്യം […]
Read more

മാത്യു കുഴൽനാടനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് ലീഗ്; കണ്ണൂരിൽ പ്രതിഷേധ ബോർഡുകൾ ഉയർന്നു

കണ്ണൂർ: മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരെ പരാമർശം നടത്തിയ മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് ലീഗ് രംഗത്ത്. കണ്ണൂർ ജില്ലയിലെ ഇരിക്കൂറിലാണ് കുഴൽനാടനെതിരെ പരിഹാസവും വിമർശനവും ഉന്നയിച്ചുകൊണ്ട് യൂത്ത് ലീഗ് പ്രവർത്തകർ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. “കുഴൽനാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട” എന്ന ശക്തമായ വാചകങ്ങളാണ് ബോർഡിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതിനുപുറമെ, തെരഞ്ഞെടുപ്പ് ഗോദയിൽ പടനയിച്ചവർ തന്നെ ഭരിക്കട്ടെ എന്ന നിലപാടും ബോർഡിലൂടെ പ്രവർത്തകർ ഉയർത്തുന്നുണ്ട്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലുള്ള ലീഗിന്റെ ഇടപെടലുകളെ ചോദ്യം […]
Read more

വി.ഡി. സതീശനായി തെരുവിലിറങ്ങി പ്രവർത്തകർ

വി.ഡി. സതീശൻ അനുകൂലികൾ പരസ്യമായി തെരുവിലിറങ്ങുന്നു. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി പ്രവർത്തകർ വിവിധയിടങ്ങളിൽ പ്രകടനങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊടുങ്ങല്ലൂരിൽ വൈകുന്നേരം വലിയ രീതിയിലുള്ള പ്രകടനം നടക്കും. കൂടാതെ കുന്നംകുളം കടവല്ലൂരിലും ആലുവയിലും സമാനമായ രീതിയിൽ പ്രകടനത്തിന് ആഹ്വാനമുണ്ട്. വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം പ്രവർത്തകർ സജീവമായതോടെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കം തെരുവിലേക്കും വ്യാപിക്കുന്ന കാഴ്ചയാണ് കാണുന്നത്. അതിനിടെ, മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി എത്തിയ എഐസിസി നിരീക്ഷകരെ കാണാൻ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ നേതാക്കളുടെ വലിയ […]
Read more

കോഴിക്കോട് എൽഡിഎഫിൽ പടലപ്പിണക്കം; ശശീന്ദ്രനെതിരെ ആഞ്ഞടിച്ച് എൻസിപി ബ്ലോക്ക് കമ്മിറ്റി

നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ ഇടത് മുന്നണിയിൽ പരസ്യമായ പോര് മുറുകുകയാണ്. എലത്തൂരിലെ അപ്രതീക്ഷിത തോൽവിയുടെ ഉത്തരവാദിത്തം എ.കെ. ശശീന്ദ്രനാണെന്ന് ആരോപിച്ച് എൻസിപി എലത്തൂർ ബ്ലോക്ക് കമ്മിറ്റി തന്നെ നേരിട്ട് രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ ശശീന്ദ്രൻ തോൽവി ചോദിച്ചു വാങ്ങുകയായിരുന്നുവെന്നും അദ്ദേഹം മത്സരരംഗത്ത് നിന്ന് മാറിനിൽക്കണമായിരുന്നുവെന്നും എൻസിപി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി അരവിന്ദൻ മീഡിയവണിനോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രാദേശിക തലത്തിൽ വലിയ പ്രതിഷേധം നിലനിന്നിരുന്നു. എൻസിപി ജില്ലാ നേതാക്കൾ പോലും […]
Read more

അഞ്ച് ജില്ലകളിൽ കോൺഗ്രസിന് പുതിയ പ്രസിഡന്റുമാർ

കൊച്ചി: ഡിസിസി അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏഴ് പേരിൽ അഞ്ച് പേർ വിജയിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ കോൺഗ്രസിൽ നേതൃത്വ മാറ്റത്തിന് സാധ്യത. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചവർക്ക് ലഭിച്ച ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം വരാൻ സാധ്യതയുള്ളത്. സംസ്ഥാനത്തെ പുതിയ നേതൃത്വത്തിന്റെ താത്പര്യവും സാമുദായിക സമവാക്യങ്ങളും പരിഗണിച്ചാകും അന്തിമ പട്ടിക തയ്യാറാക്കുക. മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനവും മന്ത്രിമാരുടെ വകുപ്പ് വിഭജനവും പൂർത്തിയാക്കിയ ശേഷമായിരിക്കും പാർട്ടിയുടെ പുനസംഘടന നടക്കുക. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, […]
Read more

ബംഗാളിൽ തെരഞ്ഞെടുപ്പിന് പിന്നാലെ വ്യാപക അക്രമം; സുവേന്ദു അധികാരിയുടെ സഹായി കൊല്ലപ്പെട്ടു

നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷങ്ങൾ അക്രമാസക്തമാകുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് കൊല്ലപ്പെട്ടതിന് പിന്നാലെ ഉണ്ടായ മറ്റൊരു വെടിവെപ്പിൽ ബിജെപി പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. ബസീർഹട്ട് ജില്ലയിൽ പാർട്ടി പതാക സ്ഥാപിക്കുന്നതിനിടെ രോഹിത് റോയ് എന്ന ബിജെപി പ്രവർത്തകനാണ് വെടിയേറ്റത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു. സുവേന്ദു അധികാരിയുടെ സഹായി ചന്ദ്രനാഥിന്റെ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് രണ്ടാമത്തെ അക്രമം റിപ്പോർട്ട് ചെയ്തത് എന്നത് സംസ്ഥാനത്തെ […]
Read more

മുഖ്യമന്ത്രിയാക്കണം, മറ്റ് സ്ഥാനമാനങ്ങൾ വേണ്ട: വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾക്കിടെ വി.ഡി. സതീശൻറെ കടുത്ത നിലപാട്. തന്നെ പരിഗണിക്കാത്ത പക്ഷം മറ്റ് സ്ഥാനമാനങ്ങൾ സ്വീകരിക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം. നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ തന്റെ അഭിപ്രായം വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്. ഭരണപരിചയം മാത്രം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്ന് സതീശൻ പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നേതാവിന് പ്രധാനമായത് കാഴ്ചപ്പാടും ടീമിനെ നയിക്കാനുള്ള കഴിവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. വി.എസിന്റെയും മോദിയുടെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത്. പാർട്ടികളിൽ സംഘടനാ ദൗർബല്യം വലിയ തിരിച്ചടിയാകുന്നുണ്ടെന്നും […]
Read more

ബേപ്പൂരിലെ ലീഗ് വിരുദ്ധ പ്രചാരണം അടിസ്ഥാനരഹിതം; എൽഡിഎഫിനെ സഹായിച്ചത് ബിജെപിയെന്ന് പി.വി. അൻവർ

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയർന്ന വോട്ട് മറിക്കൽ ആരോപണങ്ങൾ തള്ളിക്കൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവർ രംഗത്തെത്തി. മണ്ഡലത്തിൽ മുസ്‌ലിം ലീഗ് എൽഡിഎഫിന് വോട്ട് മറിച്ചു എന്ന പ്രചാരണം പൂർണ്ണമായും തെറ്റാണെന്നും ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തിനായി ഏറ്റവും കൂടുതൽ കഠിനാധ്വാനം ചെയ്തതും തനിക്ക് വലിയ പിന്തുണ നൽകിയതും മുസ്‌ലിം ലീഗ് പ്രവർത്തകരാണെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് പ്രവർത്തകരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള […]
Read more

തമിഴ് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കം; പരാജയത്തിന് പിന്നാലെ സ്റ്റാലിനെ സന്ദർശിച്ച് രജനികാന്ത്

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെ സന്ദർശിച്ച് നടൻ രജനികാന്ത് എത്തിയത് തമിഴ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി. ചെന്നൈയിലെ സ്റ്റാലിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) തകർപ്പൻ വിജയം നേടിയതോടെ തമിഴ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയപ്പോൾ, ഭരണകക്ഷിയായിരുന്ന ഡിഎംകെ […]
Read more

തിരിച്ചടികൾ പരിശോധിക്കും; ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരുത്തലുകൾ വരുത്തുമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിതമായ തിരിച്ചടിയെക്കുറിച്ച് സമഗ്രമായ പരിശോധന നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരാജയ കാരണം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ നേരിട്ടുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ അദ്ദേഹം, സംഘടനാപരവും രാഷ്ട്രീയവുമായ പാളിച്ചകളും പാർട്ടിക്കെതിരെ നടന്ന പ്രചാരണങ്ങളും വിശദമായി പരിശോധിക്കുമെന്ന് വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം, പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ താഴെത്തട്ടിൽ നിന്ന് തന്നെ കണ്ടെത്താനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് അറിയിച്ചു. ഇതിന്റെ ഭാഗമായി വരും മാസങ്ങളിൽ പാർട്ടിയുടെ […]
Read more
Advertisement
WhiteswanTV Footer