Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: assembly election 2026

വിജയിയുടെ പാർട്ടിയെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ മാനിക്കുന്നുവെന്ന് കനിമൊഴി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ നാടകീയമായ മാറ്റങ്ങൾ സംഭവിക്കുന്നു. ദശാബ്ദങ്ങൾ നീണ്ട ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന് വിള്ളൽ വീഴ്ത്തിക്കൊണ്ട്, നടൻ വിജയിയുടെ തമിഴക വെട്രി കഴകം സർക്കാർ രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. സഖ്യകക്ഷികൾക്ക് ശരിയെന്ന് തോന്നുന്ന തീരുമാനങ്ങൾ എടുക്കാൻ പൂർണ്ണ അവകാശമുണ്ടെന്നും ജനാധിപത്യപരമായ ഇത്തരം നീക്കങ്ങളെ തങ്ങൾ മാനിക്കുന്നുവെന്നും ഡിഎംകെ എംപി കനിമൊഴി പ്രതികരിച്ചു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസിന്റെ കളംമാറ്റത്തെക്കുറിച്ച് കനിമൊഴി തന്റെ നിലപാട് വ്യക്തമാക്കിയത്. ബിജെപിയുമായോ മറ്റ് വർഗീയ […]
Read more

മന്ത്രിസ്ഥാനം ലഭിച്ചാൽ സന്തോഷപൂർവം സ്വീകരിക്കുമെന്ന് കെ.എം ഷാജി

മലപ്പുറം: സംസ്ഥാനത്തുണ്ടായ യുഡിഎഫ് മുന്നേറ്റത്തിന് പിന്നാലെ പുതിയ സർക്കാരിൽ മന്ത്രിസ്ഥാനം ലഭിച്ചാൽ അത് സന്തോഷപൂർവം സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹത്തിന്റെ ഭരണശൈലിക്കെതിരെയും കഴിഞ്ഞ കാലങ്ങളിൽ താൻ ഉന്നയിച്ച വിമർശനങ്ങൾ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചത് കടുത്ത സർക്കാർ വിരുദ്ധതയും പിണറായി വിരുദ്ധതയുമാണെന്നും പ്രതികരിച്ചു. യുഡിഎഫിന് ഇത്തവണ ലഭിച്ചത് മുന്നണിയുടെ മാത്രം വോട്ടുകളല്ല, മറിച്ച് സർക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയ പൊതുജനങ്ങളുടെ വോട്ടുകൾ കൂടിയാണ്. ജനങ്ങൾ നൽകിയ ഈ […]
Read more

വി.ടി. ബൽറാം മാസങ്ങൾക്ക് മുൻപ് പങ്കുവെച്ച ‘ഫോൺ നമ്പർ’ എൽഡിഎഫിന്റെ സീറ്റ് നില

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതോടെ, കോൺഗ്രസ് നേതാവ് വി.ടി. ബൽറാം മാസങ്ങൾക്ക് മുൻപിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയാകുന്നു. ജനുവരി ഏഴിന് ബൽറാം പങ്കുവെച്ച ’98 68 91 99 35′ എന്ന പത്തക്ക നമ്പർ എൽഡിഎഫിന്റെ തകർച്ചയെ കൃത്യമായി പ്രവചിക്കുന്നതായിരുന്നു എന്നതാണ് ഇപ്പോൾ അണികളെ അമ്പരപ്പിക്കുന്നത്. ‘തത്കാലം ഇതൊരു ഫോൺ നമ്പർ ആണ്, കുറച്ച് കഴിഞ്ഞാൽ മാറ്റത്തിന്റെ മാന്ത്രിക സംഖ്യയും’ എന്ന കുറിപ്പോടെയായിരുന്നു ബൽറാം അന്ന് ഈ […]
Read more

വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിം വിരുദ്ധ പരാമർശം തിരിച്ചടിയായെന്ന് തോട്ടത്തിൽ രവീന്ദ്രൻ

കോഴിക്കോട്: തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികൾക്ക് പിന്നിൽ വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾക്കും വലിയ പങ്കുണ്ടെന്ന് കോഴിക്കോട് നോർത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന തോട്ടത്തിൽ രവീന്ദ്രൻ. ഇത്തരം വിവാദ പ്രസ്താവനകൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമായിരുന്നുവെന്നും, വരും ദിവസമെങ്കിലും ഇതിനെതിരെ കൃത്യമായ നീക്കമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് ഉന്നയിച്ച ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇത് തിരഞ്ഞെടുപ്പ് ഫലത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടാകുമെന്നും തോട്ടത്തിൽ രവീന്ദ്രൻ വിലയിരുത്തി. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ ബിജെപി […]
Read more

അറുപത്തിയേഴ് ബൂത്തുകളിൽ പിണറായി വിജയനെ പിന്നിലാക്കി; യുഡിഎഫ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ സിറ്റിംഗ് മണ്ഡലമായ ധർമ്മടത്ത് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. മണ്ഡലത്തിലെ ആകെ 198 ബൂത്തുകളിൽ 67 ഇടത്തും മുഖ്യമന്ത്രി രണ്ടാമതായി എന്ന അപ്രതീക്ഷിത ഫലമാണ് പുറത്തുവരുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി സി. രഘുനാഥ് (അബ്‌ദുൾ റഷീദ് എന്ന് സൂചിപ്പിച്ചത്) മൂന്നിലൊന്ന് ബൂത്തുകളിലും ലീഡ് നിലനിർത്തിയത് ഇടതുകോട്ടകളിൽ വിള്ളലുണ്ടാക്കി. കഴിഞ്ഞ തവണ അമ്പതിനായിരത്തിലേറെ വോട്ടുകൾക്ക് വിജയിച്ച മണ്ഡലത്തിൽ ഇത്തവണ മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം വെറും 19,247 ആയി കുറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ആദ്യ ആറ് […]
Read more

മഞ്ചേശ്വരത്ത് ചുവടുപിഴച്ച് എൽഡിഎഫ്;കെട്ടിവെച്ച കാശ് നഷ്ടമായി

കാസർഗോഡ്: കേരളത്തിലെ ഒന്നാമത്തെ നിയോജക മണ്ഡലമായ മഞ്ചേശ്വരത്ത് ഇടതുമുന്നണിക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച തുക നഷ്ടമായി. സംസ്ഥാനത്തുടനീളം ഇടതുപക്ഷത്തിന് നിർണ്ണായക സ്വാധീനമുണ്ടായിട്ടും അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിച്ച ഒരു സ്ഥാനാർത്ഥിക്ക് ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വന്നത് മഞ്ചേശ്വരത്ത് മാത്രമാണ് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം സാധുവായ വോട്ടിന്റെ ആറിലൊന്ന് അതായത് 16.7 ശതമാനം വോട്ടുകൾ ലഭിച്ചാൽ മാത്രമേ സ്ഥാനാർത്ഥി കെട്ടിവെക്കുന്ന 10,000 രൂപ തിരികെ ലഭിക്കുകയുള്ളൂ. മഞ്ചേശ്വരത്ത് ഇത്തവണ പോൾ ചെയ്ത […]
Read more

ഇതൊരു ‘ഷോക്ക് ട്രീറ്റ്മെൻ്റ്’: പരാജയം പ്രതീക്ഷിച്ചിരുന്നുവെന്ന് കെഇ ഇസ്മയിൽ

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട തോൽവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനത്തോടുള്ള ജനങ്ങളുടെ അസന്തോഷമാണ് കാരണമെന്ന് മുതിർന്ന സിപിഐ നേതാവ് കെ. ഇ. ഇസ്മായിൽ പറഞ്ഞു. തോൽവിയുടെ പ്രധാന ഉത്തരവാദിത്തം സിപിഎമ്മിനാണെന്നും മുന്നണിക്കകത്ത് നിരവധി പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ജയസാധ്യത കണക്കിലെടുക്കാതെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ചിലരെ മാറ്റിനിർത്തിയത് തിരിച്ചടിയായെന്നും ഇസ്മയിൽ പറഞ്ഞു. ഇത്തരം വലിയ തോൽവി പ്രതീക്ഷിച്ചിരുന്നില്ലെന്നും എൽഡിഎഫിന് വലിയ തകർച്ചയാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണവിരുദ്ധ വികാരം മാത്രമല്ല, പാർട്ടി നേതൃത്വത്തോടും […]
Read more

തിരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു, ന്യായീകരണങ്ങളില്ല: കെ സുരേന്ദ്രൻ

കാസർകോട്: തിരഞ്ഞെടുപ്പിൽ വീണ്ടും തോറ്റുവെന്നും തോറ്റതിനു ന്യായീകരണങ്ങളില്ലെന്നും മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രൻ. തോറ്റതെങ്ങനെയെന്നു വോട്ടർമാർക്കു അവരുടെ ഇഷ്ടാനുസരണം വിലയിരുത്താമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെ ഉണ്ടാവും എന്നത് ഉറപ്പാണ്. പാവപ്പെട്ടവരുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടേയും വികസന കാര്യങ്ങളിൽ വിവേചനം നേരിട്ടവരുടേയും കൂടെ ഏതാവശ്യത്തിനും ഏതു സമയത്തും ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. നന്ദി പ്രിയപ്പെട്ട മഞ്ചേശ്വരം എന്ന് പറഞ്ഞാണ് സുരേന്ദ്രൻ കുറിപ്പ് അവസാനിപ്പിക്കുന്നത്. മലയാളത്തിനൊപ്പം കനഡയിലും കൂടിയാണ് ഫെയ്സ്ബുക്ക് […]
Read more

മുപ്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടാനായതിൽ അഭിമാനം: അഞ്ജലി നായർ

കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തിൽ മുപ്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടിയതിൽ സന്തോഷമുണ്ടെന്ന് ട്വന്റി ട്വന്റി സ്ഥാനാർഥിയായിരുന്ന നടി അഞ്ജലി നായർ. എൻഡിഎ സ്ഥാനാർഥിയായാണ് അഞ്ജലി മത്സരിച്ചത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ ദീപക് ജോയ് പതിനെട്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. അഞ്ജലി നായർ 29,471 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. ഫേസ്ബുക്ക് കുറിപ്പിൽ അഞ്ജലി നായർ പറഞ്ഞു: “കേരളത്തിൽ ഉണ്ടായ ഭരണവിരുദ്ധ തരംഗത്തിൽ മാറ്റത്തിന്റെ ശബ്ദം ഉയർത്തിയ മൂന്ന് താമരകൾ അഭിമാനകരമാണ്. തൃപ്പൂണിത്തുറയിൽ ഇത്രയും വോട്ടുകൾ നേടാനായത് ഏറെ സന്തോഷം നൽകുന്നു. […]
Read more

തെരഞ്ഞെടുപ്പ് തോൽവി ഇഴകീറി പരിശോധിക്കാൻ സിപിഎം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് വിശദമായ പരിശോധനയ്‌ക്കൊരുങ്ങി സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ നടക്കും. ന്യൂനപക്ഷങ്ങളുടെ ഇടത് വിരുദ്ധ ഏകീകരണം മുൻകൂട്ടി തിരിച്ചറിയാനായില്ലെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. എസ്ഐആറിന് ശേഷം രൂപപ്പെട്ട ഐക്യം ഇടത് വിരുദ്ധ തരംഗമായി മാറിയതായും നിരീക്ഷണം. ന്യൂനപക്ഷ വോട്ടുകൾ നിർണ്ണായകമായ മണ്ഡലങ്ങളിൽ കനത്ത തിരിച്ചടിയാണ് പാർട്ടിക്ക് നേരിട്ടത്. കണ്ണൂരിലെ പരാജയത്തിന് ഉൾപാർട്ടി പ്രശ്നങ്ങളും കാരണമായിരിക്കാമെന്നാണ് നിഗമനം. പാർട്ടി കോട്ടകളിലെ തോൽവി പ്രത്യേകം പരിശോധിക്കാനും നേതൃത്വത്തിന്റെ നയപരമായ പാളിച്ചകൾ വിലയിരുത്താനും തീരുമാനമായി. പ്രതിപക്ഷ […]
Read more
Advertisement
WhiteswanTV Footer